എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കൊറോണ...
കൊറോണ...
ഒരു വൈറസ് ആണ് കൊറോണ. ചൈനയിൽ നിന്നാണ് ഈ വൈറസ് ലോക രാജ്യങ്ങളിൽ എത്തിയിരിക്കുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരാൻ ഇടയുള്ളതിനാലാണ് പരസ്പരം അകലം പാലിക്കാൻ ആരോഗ്യ പ്രവർത്തകരും സർക്കാറും ആവശ്യപ്പെടുന്നത്. വീട്ടിൽ നിന്നും ചെറിയ സമയത്തേക്ക് വരേ പുറത്ത് പോകുകയാണെങ്കിൽ മാസ്ക്ക് ധരിക്കുന്നത് രോഗ പ്രതിരോധമാണ്. വീട്ടിലെത്തിയാൽ സോപ്പുപയോഗിച്ച് കൈ കഴുകുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും ശീലമാക്കിയാൽ രോഗത്തെ നമുക്ക് തടഞ്ഞു നിർത്താം. രണ്ട് ലക്ഷത്തോളം ആളുകൾ ഇതിനകം കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നു. ലോകം ശാസ്ത്ര രംഗത്ത് വലിയ മുന്നേറ്റങ്ങൾ നടത്തിയിട്ടുള്ള ഒരു കാലമാണിത്. നമ്മളുടെ കണ്ടു പിടിത്തങ്ങൾക്ക് പോലും ഈ രോഗം വ്യാപിക്കുന്നതിനെ തടഞ്ഞ് നിർത്താൻ സാധിച്ചില്ല. ഒരുപാട് കഴിവുകൾ മനുഷ്യർക്ക് അവകാശപ്പെടാനുണ്ടെങ്കിലും ചില സമയങ്ങളിൽ മനുഷ്യർ നിസ്സഹായരാണെന്നതിന് കൊറോണയേക്കാൾ വലിയ തെളിവുകൾ വേണ്ട. സാമൂഹ്യ അകലം പാലിക്കുവാൻ തീരുമാനമെടുത്ത് സർക്കാറിന്റേയും ആരോഗ്യ വകുപ്പിന്റേയും നിർദ്ദേശങ്ങൾ പാലിച്ച് നമുക്ക് കൊറോണയെ നേരിടാം...
|