ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ നൊസ്റ്റാൾജിയ

14:21, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50002 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നൊസ്റ്റാൾജിയ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നൊസ്റ്റാൾജിയ
കാലചക്രം പിറകിലേക്ക് തിരിച്ച് 
പ്രകൃതി ചിന്തിച്ചു. ചീറിപ്പായുന്ന 

വാഹനങ്ങളില്ല, പുക തുപ്പുന്ന സൗധങ്ങളില്ല ,അക്രമം മാനവർ

പഠിച്ചിട്ടില്ല,

വാർമെത്തും സ്വർലോകമായി ഭൂമി വാഴുന്നു..

           പിന്നീടെന്തോ ഓർമകളിൽ 

തെളിയാത്ത ദീർഘനാളുകൾ. കടിച്ചമർത്തിയ വേദനകൾ,

താണ്ഡവമാടിയ ദിനങ്ങൾ, വ്രണങ്ങളും
നീറ്റലും.

ഒടുവിൽ ഇന്നെന്തുപറ്റി ? ബാല്യത്തിൽ

കണ്ട് മറന്ന ശുദ്ധമാം വായുവും

ഹരിതഭംഗിയും എങ്ങും നിറഞ്ഞ

പോൽ ... പ്രാണവായുവിനെന്തു 

മധുരം .രോഗം ഭയന്ന് മുഖം

മറച്ച് നടക്കുന്ന മാനുഷർ തൻ
യോഗമില്ലായ്മയോർത്ത് ഒന്നൂറിച്ചിരിച്ചു. പിന്നെ കരുണയാം 

കൈകൾ കൂപ്പി പ്രാർത്ഥനയിലാണ്ടു .

Huda Hanan
I X B ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത