എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/നല്ല നാളേക്ക് വേണ്ടി
നല്ല നാളേക്ക് വേണ്ടി
ഭൂമി മനുഷ്യർക്ക് മാത്രമുള്ളതാണോ? ഒരിക്കലുമല്ല. എല്ലാ ജീവജാലങ്ങൾക്കും കൂടി സ്വന്തമാണ് ഈ ഭൂമി. എന്നാൽ മനുഷ്യർ ചെയ്യുന്നതോ, അഹങ്കാരത്തോടെ എല്ലായിടവും കീഴടക്കി. കുന്നുകളും മലകളും ഇടിച്ചു നിരത്തിയും, കുളങ്ങളും വയലുകളും മണ്ണിട്ട് നികത്തിയും മാലിന്യങ്ങൾ പുഴ കളിലേക്ക് തള്ളിയും മരങ്ങൾ വെട്ടി നിരത്തിയും കൃഷിയിടങ്ങളിൽ രാസകീടനാശിനി തളിച്ചും മനുഷ്യർ ഭൂമിയെ തളർത്തുന്നു. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ചു നിർത്തുക എന്നുള്ളത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. എന്നാൽ നാം നമ്മുടെ പരിസ്ഥിതിയെ മലിനീകരിക്കുകയാണ്. ചിലർ പറയുന്നത് കേട്ടിട്ടില്ലേ എനിക്ക് പണ്ട് ജനിച്ചാൽ മതിയായിരുന്നു, അന്ന് എത്ര നല്ല പരിസ്ഥിതി ആയിരുന്നു എന്ന്. എന്നാൽ തെറ്റി ഇന്നത്തെ കാലത്തെ പരിസ്ഥിതി ഭംഗി ഇന്നത്തെ കാലത്തും ഉണ്ട്. പക്ഷേ കുറവാണെന്നു മാത്രം. പരിസ്ഥിതിയുടെ ഈ മാറ്റത്തിന് സുപ്രധാനമായ പങ്ക് നാം മനുഷ്യർ തന്നെയാണ്. പരിസര ശുചിത്വം ഇല്ലായ്മയും വൃത്തിഹീനമായ ജീവിതശൈലിയും ഇന്നു നാം കാണുന്ന പല രോഗങ്ങളും വ്യാപിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നു. ഇപ്പോൾ ലോകമാകെ ഭീതിയിലാണ്, കൊറോണ വൈറസ് എന്ന മഹാമാരി മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്നു. സാമൂഹിക അകലം പാലിച്ചു വീടുകളിൽ കഴിഞ്ഞു ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ അനുസരിച്ചും രോഗ വ്യാപനത്തെ തടയാൻ സാധിച്ചിട്ടുണ്ട്. അധികാരവും പണവും ശാസ്ത്രവും പദവിയും ഒരു ചെറിയ വൈറസിനു മുന്നിൽ ഒന്നുമല്ലാതായി. ജാതിയും മതവും വിശ്വാസവും ആചാരങ്ങളും ആഘോഷങ്ങളും എല്ലാം വിട്ടുവീഴ്ചക്ക് തയ്യാറായി. നമുക്ക് അതിനെ പ്രതിരോധിക്കുന്ന തോടൊപ്പം പ്രകൃതിയെയും ജീവജാലങ്ങളെയും മറ്റു എല്ലാത്തിനെയും ഒരു പോലെ സംരക്ഷിക്കാം സ്നേഹിക്കാം.............
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |