എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/പുത്തൻ പ്രതീക്ഷകൾ
പുത്തൻ പ്രതീക്ഷകൾ
സ്കൂളിലെ അടുത്ത കൂട്ടുകാർ ആയിരുന്നു അപ്പുവും, അമ്മുവും, എല്ലാം. എല്ലാവരും മാർച്ച് മാസത്തിലെ വാർഷിക പരീക്ഷകഴിഞ്ഞുള്ള വേനൽ അവധി കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ദിവസം അസംബ്ളിയിൽ ഹെഡ് മാസ്റ്റർ പറഞ്ഞത്, നമ്മുടെ ലോകത്ത് കൊറോണ എന്നൊരു പകർച്ചവ്യധി ഉണ്ടായിട്ടുണ്ട് എന്നും അത് നമ്മുടെ നാട്ടിലും എതിയിട്ടുണ്ട് എന്നും അതുകൊണ്ട് ഇനി സ്കൂൾ ഇല്ല പരീക്ഷയും ഇല്ല എന്നും പക്ഷെ ആരും പുറത്തേക്ക് ഇറങ്ങരുതെന്നും ഇറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുകയും കൈകൾ പല തവണ കഴുകുകഴും വേണം എന്ന്. അപ്പുവും കൂട്ടുക്കാരും വീട്ടിൽ എത്തി. കളിക്കാൻ പറ്റാത്തതിൽ അവർക്ക് സങ്കടമായി. ഓരോ ദിവസം കഴിയും തോറും ടീവിയിൽ നമ്മുടെ ലോകത്തിന്റെയും നമ്മുടെ രാജ്യത്തിന്റെയും അവസ്ഥ കേൾക്കുമ്പോൾ അപ്പുവിനും കൂട്ടുക്കാർക്കും അവരുടെ സങ്കടം ഒന്നും അല്ല എന്ന് മനസിലായി. അവർ വീടുകളിലിരുന്ന് കഥകളും, കവിതകളും, ചിത്രം വരയും, പിന്നെ അമ്മയെ സഹായിച്ചും വീട് വൃത്തിയാക്കാൻ സഹായിച്ചും സന്തോഷം കണ്ടെത്തി. അപ്പുവും കൂട്ടുക്കാരും കൊറോണ മാറാൻ ദൈവത്തോട് പ്രാർത്ഥിച്ചു.എല്ലാവരും കളിക്കുന്നതും ഒന്നായി ചേരുന്നതും സ്വപ്നം കണ്ടു. വീണ്ടും അടുക്കാനായി ഇന്ന് അകലം പാലിക്കണം എന്നത് മുദ്രാവാക്യമായി മനസ്സിൽ ഓർത്തു.
|