പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/അക്ഷരവൃക്ഷം/രാജാവിന്റെ പരീക്ഷണം

രാജാവിന്റെ പരീക്ഷണം
<left>

ദേവാനന്ദപുരയിലെ രാജാവാണ് രവീന്ദ്രൻ.രവീന്ദ്രന്റെ ഭരണത്തിൽ രാജ്യവും ജനങ്ങളും സമൃദ്ധരായിരുന്നു. ജനങ്ങളെ സന്തോഷിപ്പിക്കാൻ രാജാവ് എന്തും ചെയ്യുമായിരുന്നു.പക്ഷെ, രവീന്ദ്ര രാജാവിന് ആകെയുള്ള വിഷമമെന്നാൽ രാജാവിനും തന്റെ ഭാര്യയായ ലക്ഷ്മിക്കും സന്താനങ്ങളില്ലാത്തതായിരുന്നു.
   ഒരുപാട് കാലങ്ങൾക്ക് ശേഷം രാജാവിന് രണ്ട് ആൺ കുഞ്ഞുങ്ങൾ പിറന്നു.ഒന്നാമൻ അജയനും രണ്ടാമൻ വിജയനുമായിരുന്നു.
അവർ വലുതായപ്പോൾ അജയൻ വളരെ മടിയനും ജനങ്ങളുടെ സങ്കടത്തിൽ സന്തോഷവാനുമായിരുന്നു. അതിനാൽ ജനങ്ങൾക്ക് അവനെവെറുപ്പായിരുന്നു
.എന്നാൽ വിജയൻ രവീന്ദ്ര രാജാവിനെ പോലെ ജനങ്ങളെ സന്തോഷിപ്പിക്കുന്നവരും ബുദ്ധിമാനുമായിരുന്നു.
      വളരെ കാലങ്ങൾക്ക് ശേഷം രാജാവിന് മാറാരോഗം ബാധിച്ചു. തനിക്ക് അധികകാലം ജീവിക്കാൻ കഴിയില്ലെന്നറിഞ്ഞ രാജാവ് തന്റെ രണ്ട് മക്കളേയും അടുത്ത് വിളിച്ചു." ഇനി ഞാൻ അധികകാലം ജീവിച്ചിരിക്കില്ല. എൻ മരണത്തിന് ശേഷം ഈ ദേവാനന്ദപുരം ഭരിക്കാൻ ഒരു രാജാവ് വേണം.
നിങ്ങളിലാരാണ് അതിൻ യോജിച്ചയാളെന്ന് ഞാൻ പരീക്ഷിക്കും. ഞാൻ നിങ്ങൾക്ക് പരീക്ഷണം തരാം. അതിന് ശേഷം ജനങ്ങൾക്കിഷ്ട്ടപ്പെട്ട
ആളുമായിരിക്കും എന്റെ കാലശേഷം രാജാവ്. പരീക്ഷണമെന്നാൽ: നിങ്ങൾ രണ്ട് പേരും ഇന്ന് രാത്രി പുറത്തിറങ്ങി ജനങ്ങളുടെ കുറവുകൾ തിരുത്തണം" എന്ന് രാജാവ് പറഞ്ഞപ്പോൾ അജയനും വിജയനും ഈ പരീക്ഷണത്തിന് തയ്യാറായി.
 അന്ന് രാത്രി അജയനും വിജയനും ഗ്രാമത്തിലേക്ക് പോയി.ഗ്രാമം എത്താറായപ്പോൾ അവർ രണ്ട് വഴിക്ക് പിരിഞ്ഞു. അജയൻ കുറേ ദൂരെ നടന്ന് ക്ഷീണമായപ്പോൾ അവിടെ കണ്ട മരത്തിൻ ചുവട്ടിൽ കിടന്നുറങ്ങി.എന്നാൽ ഈ സമയംവിജയൻ
ജനങ്ങളുടെ
സങ്കടങ്ങൾക്കും
കുറവുകൾക്കുംപരിഹാരം കണ്ടു.
     പിറ്റെ ദിവസം രാജാവ് രണ്ട് പേരെയും വിളിച്ച് എന്താണ് ചെയ്തെന്ന് ചോദിച്ചപ്പോൾ അജയൻ പറഞ്ഞു:" ഒരു വൃദ്ധൻ രണ്ട് ദിവസമായി പട്ടിണിയിലായിരുന്നു. അയാൾക്ക് ഞാൻ ഭക്ഷണം കൊടുത്തു".
അജയൻ രാജാവിനോട് കള്ളമായിരുന്നു പറഞ്ഞത്. എന്നാൽ, വിജയൻ പറഞ്ഞു:" ഞാൻ നടന്ന് പോകുമ്പോൾ ഒരു വീട്ടിൽ നിന്ന് കുറേ പേരുടെ നിലവിളിയുംകരച്ചിലും കേട്ടു .ഞാൻ കാര്യമന്വേഷിച്ചപ്പോൾ ആ വീട്ടിലെ യജമാനൻ പറഞ്ഞു:"എന്റെ മോളുടെ കല്യാണത്തിന് ഇനി രണ്ട്
ദിവസമേയുള്ളൂ. അത് നടത്താൻ എന്റെ കൈയ്യിൽ കാശില്ല". ഇത് കേട്ടപ്പോൾ എനിക്ക് നല്ല വിഷമമായി.ഞാനവർക്ക് എന്റെ സ്വർണ്ണ മോതിരവും ഒരു പണക്കിഴിയും കൊടുത്തു."
പിറ്റേ ദിവസം രാജാവ് ജനങ്ങളോട് കൊട്ടാര മുറ്റത്തേക്ക് വരാനാവശ്യപ്പെട്ടു. എല്ലാവരും വന്നപ്പോൾ രാജാവ് ജനങ്ങളോട് പറഞ്ഞു: "എനിക്ക് മാറാരോഗമാണെന്ന് നിങ്ങൾക്ക് അറിയില്ലെ, അതിനാൽ എന്റെ മരണം അടുത്തിരിക്കുന്നു. എന്റെ മക്കളിലാരായിരിക്കണം രാജാവെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ് " .
  അപ്പോൾ ജനങ്ങൾ എല്ലാവരും ഒരുമിച്ച് പറഞ്ഞു: "ഞങ്ങൾക്ക് വിജയനെ രാജാവാക്കാനാണ് താൽപര്യം. കാരണം
അവൻ ഞങ്ങൾക്ക് പ്രിയങ്കരനും ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുമാണ് " .
ഇതുകേട്ട രാജാവ് മക്കളോട് പറഞ്ഞു: "ഒന്നാമത്തെ പരീക്ഷണത്തിൽ നിങ്ങൾ എന്ത് ചെയ്യുന്നുണ്ടെന്ന് ഞാൻ വീക്ഷിച്ചിരുന്നു. അതിൽ വിജയിച്ചത് വിജയനാണ് ."
പിന്നീട് ജനങ്ങളോട് പ്രഖ്യാപിച്ചു: നിങ്ങൾക്ക് രാജാവാക്കാൻ താൽപര്യമുള്ളവനും ഞാൻ നടത്തിയ പരീക്ഷണത്തിലെ വിജയിയുമായ വിജയനാണ് ഇന്ന് മുതൽ നിങ്ങളുടെ രാജാവ് എന്നും, സൈന്യത്തിന്റെ നേതാവായി അജയനുമാണ് ".
 

</lefr>
ഫാത്തിമ ജസ്ന എം
6 A PMSA HSS Elankur
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ