English
ഏറെ നേരം നോക്കിയിരിക്കാറുണ്ട് ഞാൻ വിദൂരതയിലേക്ക് ,നീറുമെൻ മനസ്സിന്റെ കോണിൽ ദുഃഖ ചിത്രങ്ങൾ മായ്ക്കുവാനായ്............................... ഓർക്കുവാൻ എനിക്കില്ല നിറമേറും വർണ്ണ സ്വപ്നങ്ങളെങ്കിലും മറക്കുന്നു ഞാനെൻ വ്യഥ ഈ ഏകാന്ത ചിന്തകളിലൂടെ മൗനത്തിലൂടെ നീങ്ങുന്നുവെന്നന്തരംഗം നോവിന്റെ - കാണാക്കയങ്ങളിൽ ഊളിയിട്ടിറങ്ങുമെൻ പാഴ് - സ്വപ്നങ്ങളും വർണ്ണ മോഹങ്ങളും ......................... അനന്ത വിഹായസ്സിൽ പറന്നുയരാൻ കൊതിച്ചൊരെൻ മനസ്സിനെ പിടിച്ചുലച്ച നീറുന്ന നൊമ്പര കാഴ്ചകൾ എല്ലാമെല്ലാം ഞാൻ മറക്കുന്നു എന്റെയീ നിശബ്ദമാം ഏകാന്ത ചിന്തകളിലൂടെ... ഇന്നിന്റെ പ്രതീക്ഷയിലൂടെ ,നാളെയുടെ സ്വപ്നങ്ങളിലേക്ക് ഞാനും ചരിക്കുന്നു എന്റെയീ ഏകാന്ത ചിന്തകളിലൂടെ...
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത