പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/സന
സന
ലോകമാകെ പരന്നിരിക്കുന്ന കോവിഡ് 19 കാരണത്താൽ സ്കൂൾ മാർച്ച് 10ന് അടക്കുകയുണ്ടായി. കുറച്ചുദിവസം അയൽപക്കത്തെ കൂട്ടുകാരോടൊപ്പം കളിച്ചു രസിച്ചു. എല്ലാദിവസവും രാത്രി കിടക്കയിൽ കിടന്നുകൊണ്ട് ആലോചിക്കും ഏപ്രിൽ 1 ഉപ്പയുടെ വരവും കാത്തിരിക്കുകയായിരുന്നു ഞാൻ. ഉപ്പ് വന്നാൽ ഈ വെക്കേഷൻ അടിച്ചുപൊളിക്കാം എന്ന കുഞ്ഞു മോഹവുമായി കാത്തിരിക്കുകയായിരുന്നു ഞാൻ. അങ്ങനെ അതിരാവിലെ എഴുന്നേറ്റ് പുഞ്ചിരിയോടെ ഉമ്മയുടെ അടുത്തേക്ക് ചെന്ന് നാളത്തെ പ്ലാൻ എന്താണെന്ന് ചോദിച്ചു. നോക്കൂ ഉമ്മാ, ഉപ്പ് വന്നാൽ നമ്മൾ ആദ്യം ഏത് സ്ഥലത്തേക്കാണ് കാണാൻ പോകുന്നത് ?. ഉമ്മ പറഞ്ഞു ഞാൻ ഇന്ന് രാവിലെ ഫോൺ തുറന്നപ്പോൾ വിമാനത്താവളം അടച്ചു പൂട്ടും എന്നാണ് അറിഞ്ഞത്. തേൻപോലെ അലഞ്ഞിരുന്ന എൻറെ മനസ്സ് ആകെ എന്തൊക്കെയോ പോലെയായി ഞാൻ. ആകെ ഇല്ലാതായ പോലെ. മനസ്സ് നിറയെ ദുഃഖം കൂടി. ഞാൻ വേഗം പോയി ദൈവത്തോട് പ്രാർത്ഥിച്ചു: ദൈവമേ ഈ ലോകം ആകെ പരന്നിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ അതിവേഗം ഈ ലോകത്തുനിന്നും നീ തട്ടിത്തെറിപ്പിക്കെണമേ. നീയാണ് ലോകരക്ഷിതാവ്. നിൻറെ കയ്യിലാണ് ഈ ലോകം. ഏത് ശാസ്ത്രവും വന്നിട്ട് കാര്യമില്ല. ഒരു സെക്കൻഡിൽ തന്നെ ഈ മഹാമാരിയെ ഈ ലോകത്തുനിന്നും തട്ടിത്തെറിപ്പി്ക്കുവാൻ കഴിയുന്നവനാണ് നീ. കൂട്ടുകുടുംബങ്ങൾക്കും നാട്ടുകാർക്കും നീ ഈ വൈറസ് കൊടുക്കല്ലേ ദൈവമേ-- ഈ വൈറസ് കൊണ്ട് ഞങ്ങളെ മരിപ്പിക്കല്ലേ ദൈവമേ എന്ന് എൻറെ കുഞ്ഞു കൈകൾ ഉയർത്തി കരഞ്ഞുകൊണ്ട് ദൈവത്തോട് പ്രാർത്ഥിച്ചു. എനിക്ക് എൻറെ സഹോദരങ്ങളോട് പറയുവാൻ ഉള്ളത് അങ്ങാടിയിൽനിന്ന് സാധനവുമായി വന്നാൽ ആ സാധനങ്ങൾ നിങ്ങൾതന്നെ തന്നെ വൃത്തിയാക്കി അകത്തേക്ക് വെക്കുക. ഡെറ്റോൾ കലക്കിയ വെള്ളത്തിൽ കുളിക്കുക. കൈകൾ ഹാൻഡ് വാഷ് കൊണ്ട് മിനിമം 20 സെക്കൻഡ് കഴുകണം. ഇടയ്ക്കിടെ കൈകൾ കൾ സാനിറ്ററിസർ കൊണ്ട് വൃത്തിയാക്കണം. തുമ്മുമ്പോൾ തൂവാലകൊണ്ട് കൊണ്ട് പൊത്തിപ്പിടിക്കണം. വെക്കേഷൻ ആയിട്ട് പുറത്തേക്ക് ഇറങ്ങരുത്. Stay Home Stay Safe
|