ഗവ.എൽ പി എസ് പാറക്കടവ്/അക്ഷരവൃക്ഷം/amma/രചനയുടെ പേര്/പരിസര ശുചിത്വം

16:40, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളെക്കായി


നല്ലൊരു നാളെക്കായി
 അവധിക്കാലം കാത്തിരുന്ന ഞങ്ങൾക്ക് നേരത്തെ അവധി കിട്ടി
.പരീക്ഷ എഴുതാതെ പുതിയ ക്ലാസുകളിലേക്കുള്ള പ്രവേശനം
.കൂട്ടുകാരുമായി കളിക്കാനോ പുറത്തു പോകാൻ സാധിക്കാത്ത ഒരു
അവധിക്കാലം. ഇന്നു നമ്മൾ നേരിടുന്ന ഒരു വൻ ദുരന്തമാണ് kovid 19 .2019
ഡിസംബറിൽ ചൈനയിലെ wuhanഇൽ രൂപംകൊണ്ട ഒരു കുഞ്ഞു
വൈറസാണ് .ആ കുഞ്ഞു വൈറസ്
ഇന്ന് ലോകം മുഴുവൻ ഒരു മഹാമാരി വിധിച്ചിരിക്കുകയാണ് .ആളുകളെ
ഈ വൈറസ് കൊന്നൊടുക്കി. വൈറസ് കാരണം ലോകം മുഴുവൻ
ലോക ഡൗൺ ആയിരിക്കുകയാണ്. ആരും പുറത്തിറങ്ങാതെ
കുടുംബത്തോടൊപ്പം ചെലവഴിക്കുന്നു. മരങ്ങൾ വെട്ടി നിരത്തി
പ്രകൃതിയെ നശിപ്പിക്കുന്നു .പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലവും
ശുദ്ധവായു മലിനമാകുന്നു. വാഹനങ്ങളുടെ പുക മൂലം അന്തരീക്ഷം
മലിനമാകുന്നു .പ്രകൃതിയേയും കാലാവസ്ഥയേയും നശിപ്പിച്ച
മനുഷ്യൻറെ പ്രവർത്തി മൂലമാണ് നമുക്ക് വെള്ളപ്പൊക്കവും
മണ്ണിടിച്ചിലും ഉണ്ടാകുന്നത്. മരങ്ങൾ നട്ടുപിടിപ്പിച്ച നമുക്ക് പ്രകൃതിയെ
സംരക്ഷിക്കാം. നമ്മൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
വ്യക്തിശുചിത്വം പാലിക്കണം. ഈ കാലത്ത് ഇടയ്ക്കിടയ്ക്ക്
സോപ്പുപയോഗിച്ച് നന്നായി കൈകൾ കഴുകണം .യാത്രകൾ
 ഒഴിവാക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച്
മൂക്കും വായും പൊത്തി പിടിക്കുക. മറ്റുള്ളവരിൽ നിന്ന് ഒരു മീറ്റർ
 അകലം പാലിക്കുക. ഇപ്പോൾ നമ്മൾ വീട്ടിലുണ്ടാക്കുന്ന
ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ കഴിച്ച ആരോഗ്യവാൻ മാർ ആകണം.
കുട്ടികൾ വീട്ടിൽ ഇരുന്ന് അവരുടെ കലാപരമായ
കഴിവുകൾ പ്രകടിപ്പിക്കുക. നമുക്ക് വേണ്ടി പോരാടുന്ന
ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം നമ്മുടെ
കുടുംബത്തിനുവേണ്ടി സമൂഹത്തിനുവേണ്ടി രാജ്യത്തിനുവേണ്ടി
ലോകത്തിനു വേണ്ടി നമുക്ക് ഒരുമിച്ച് നേരിടാം പ്രാർത്ഥനയോടെ

 അഭിരാജ്
 ഗവൺമെൻറ് എൽപിഎസ് പാറക്കടവ്
 

അഭിരാജ് വി ജെ
4 ഗവൺമെൻറ് എൽപിഎസ് പാറക്കടവ്
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം