ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം/അക്ഷരവൃക്ഷം/ഒരു അനുഭവ പാഠം
ഒരു അനുഭവ പാഠം
ദീപക് അനുഗ്രഹ സമ്പന്നനും സദ്സ്വഭാവിയും ആയ ഒരു കലാകാരനാണ്. തനിക്കുള്ള യുക്തിയും കഴിവും ഉപയോഗിച്ച് ചിത്ര കലയെ ഒരു മാസ്മരികതയിലേക്കു എത്തിക്കുന്ന കലാകാരൻ. ആദ്യമായി തന്റെ കാലാഭിരുചി അയാൾ തിരിച്ചറിഞ്ഞത് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ്. അന്ന് പഠനോത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രം ഏവരുടെയും മനസ്സിൽ കുളിർമഴ പെയ്യിക്കുന്നതായിരിന്നു. തന്റെ പ്രിയപ്പെട്ട അദ്ധ്യാപകരുടെയും സഹപാഠികളുടെയും പ്രശംസയും അഭിന്ദനവും അയാളിലെ കലാകാരന് വലിയ പ്രചോദനമായി. ഇന്ന് അയാൾ നാടറിയുന്ന ഒരു ചിത്രകാരനാണ്. അത് ഒരു വേനൽകാലമായിരുന്നു. ദീപക് സാധാരണ പോലെ തന്റെ ചിത്രകലയിൽ മുഴുകി. ആ സമയത്തു് നാട്ടിൽ ഒരു വൈറസ് ബാധ പടർന്നു പിടിക്കാൻ തുടങ്ങി. വൈറസിനുള്ള പ്രതിരോധ മരുന്ന് കണ്ടുപിടിക്കാത്തതു കൊണ്ട് വൈറസ് ബാധിച്ചാൽ മരണം ഏതാണ്ടുറപ്പായിരുന്നു. ഇത്തരത്തിലുള്ള ഗുരുതരമായ പ്രതിസന്ധിയിൽ സർക്കാരും സന്നദ്ധസംഘടനകളും പ്രധിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആളുകൾ വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞു കൂടി. കൂട്ടം കൂടാതെ, ജോലിക്കു പോകാതെ, അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങി. രോഗം പടർന്നു പിടിക്കുകയാണ്. ചെറുത്തു നിൽക്കാൻ കഴിയാത്ത വിധം കാര്യങ്ങൾ ഗുരുതരമാവുകയാണ്. നാട് ഇത് വരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു അവസ്ഥാവിശേഷം. രോഗം പകരാതിരിക്കാൻ വ്യക്തികൾ പാലിക്കേണ്ട ശുചിത്വ ശീലങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകൾ ഉണ്ടായി. തന്റെ കലാസപര്യയിൽ മിക്കവാറും മുഴുകി കഴിഞ്ഞിരുന്ന ദീപക്കിന് ആരോഗ്യവകുപ്പിന്റെ മുൻകരുതൽ നിർദേശങ്ങൾ പാലിക്കാനായില്ല. വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല എന്നതാണ് യാഥാർഥ്യം. തൽഫലമായി ദീപക്കിന് രോഗബാധയുണ്ടായി. തന്റെ ശരീരത്തിൽ വൈറസ് വ്യാപനമുണ്ടായതിനു ശേഷമാണ് കാര്യത്തിന്റെ ഗൗരവത്തെ കുറിച്ച് അയാൾ ബോധവാനായത്. തന്റെ അശ്രദ്ധ മൂലം തന്റെ കുടുംബത്തിന് മാത്രമല്ല താനുൾപ്പെട്ട സമൂഹത്തിനു കൂടി ആപത്തുണ്ടാവുന്നു എന്ന യാഥാർഥ്യം അയാളെ വല്ലാതെ വേദനിപ്പിച്ചു. തന്റെ മരണം അയാൾ മുഖാമുഖം കണ്ടു. എന്നാൽ പ്രതീക്ഷയുടെ ഒരു നൂൽപാലം എങ്ങോ ഉണ്ടായിരുന്നു. അയാളുടെ ഉള്ളിലെ പ്രാർത്ഥനയും പശ്ചാത്താപവും സർവോപരി അയാളെ ചികിൽസിച്ച ദൈവത്തിന്റെ പ്രതിരൂപങ്ങളായ ഡോക്ടർമാരും മാലാഖമാരും അയാളെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തി. ജീവിതത്തിൽ അന്ന് പഠിച്ച പാഠങ്ങൾ അയാൾ ഇപ്പോൾ ചിട്ടയോടെ പാലിക്കുന്നു. ആ ദുരിത കാലത്തെ തന്റെ നീറുന്ന ഓർമ്മകൾ അയാളുടെ ക്യാൻവാസിൽ ഒരു ചിത്രമായി പുനർജനിച്ചു... പ്രതിസന്ധികളെ ആത്മവിശ്വസത്തോടെ തരണം ചെയ്ത തന്റെ ജീവിതത്തിന്റെ നേർ ചിത്രം.. തന്റെ തിരിച്ചറിവിന്റെ ചിത്രം.......
സാങ്കേതിക പരിശോധന - Asokank തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |