സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/മരം ഒരു വരം
മരം ഒരു വരം
ഒരിടത്ത് ഒരു കൊച്ചു ഗ്രാമത്തിൽ നല്ലവരായ ഗ്രാമവാസികൾ താമസിച്ചിരുന്നു. വളരെ ശാന്തമായ ഗ്രാമത്ത് താമസിക്കുന്ന അവർക്ക് പ്രകൃതിയെ ആസ്വദിക്കാൻ വളരെ ഇഷ്ടമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ആ ഗ്രാമത്തിലേക്ക് ഒരു മരം വെട്ടുകാരൻ വന്നു. ആ മരം വെട്ടുകാരൻ ആ ഗ്രാമത്തിലെ മരങ്ങളെയെല്ലാം വെട്ടി നശിപ്പിച്ചു. ഗ്രാമവാസികൾക്ക് ആകെ സങ്കടമായി. അവർ മരം വെട്ടുകാരനോട് മരങ്ങൾ വെട്ടിനശിപ്പിക്കരുതെന്നും അത് കൊടുംവേനലിലേക്ക് എത്തിക്കുമെന്നും കേണപേക്ഷിച്ചു. ഇതൊന്നും കേൾക്കാതെ മരം വെട്ടുകാരൻ തന്റെ ജോലി ചെയ്തു കൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ ആ പ്രദേശത്ത് കൊടും വേനൽ അനുഭവപ്പെട്ടു. ഈ വേനൽമരം വെട്ടുകാരനേയും അസ്വസ്ഥനാക്കി. അപ്പോൾ മരം വെട്ടുകാരൻ ആ ഗ്രാമവാസികളേയും അവരുടെ ശാപവാക്കുകളേയും ഓർത്തു. അങ്ങനെ മരം വെട്ടുകാരൻ തന്റെ തെറ്റ് മനസ്സിലാക്കുകയും അതിന് പ്രായശ്ചിത്തമായി ആ ഗ്രാമത്തിലേയ്ക്ക് മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയതു. കൂടാതെ താൻ ഒരിക്കലും പ്രകൃതിയെ നശിപ്പിക്കരുതായിരുന്നുവെന്നും പ്രകൃതിയെ ഇനി മുതൽ സ്നേഹിക്കുമെന്നും മരം വെട്ടുകാരൻ ശപതം എടുത്തു. താൻ ചെയ്ത തെറ്റിന് തന്റെ ഗ്രാമവാസികളും വേനലിന്റെ രൂക്ഷത അറിഞ്ഞതിൽ കുറ്റബോധം തോന്നിയ മരം വെട്ടുകാരൻ ഉടനെ മഴ പെയ്യാൻ ഭൂമിദേവിയോട് പ്രാർത്ഥിച്ചു. പ്രാർത്ഥന കേട്ട ഭൂമിദേവി അവരെ അനുഗ്രഹിച്ച് മഴ നൽകി.ഗ്രാമവാസികൾക്കും മരം വെട്ടുകാരനും സന്തോഷമായി.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |