23:00, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SNVGHS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വഭൂമി...സുന്ദരഭൂമി | c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണ്ണുതുറന്നു നാം നോക്കൂയീഭൂമിയെ...
കണ്ടോ അവിടെയാ വൃത്തിഹീനം
കണ്ണുകൾ കെട്ടി നാം വൃത്തികേടാക്കുന്നു
കണ്ടവയെല്ലാം വലിച്ചെറിഞ്ഞ്.
മണ്ണിന്റെ മുകളിലാ പ്ലാസ്റ്റിക് കത്തിച്ച്
മിണ്ടാതെ നിന്നു ശ്വസിച്ചിടുന്നു
മുറ്റത്തെ വൃത്തിയല്ലവിടെ വലുതെന്ന്
മറ്റുള്ളവർക്കവർ കാട്ടിടുന്നു.
ശുചിത്വമാണേറ്റവും വലുതെന്ന് ഭൂമിയിൽ
ശങ്കയില്ലാതെ പറഞ്ഞിടുവിൻ
ശാന്തമാം ഭൂമി സുരക്ഷിതയാകട്ടെ
ശുചിത്വമാമോരോ പ്രവൃത്തിയോടെ
ശാന്തമാം ഭൂമി സുരക്ഷിതയാകട്ടെ
ശുചിത്വമാമോരോ പ്രവൃത്തിയോടെ...