പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/കൃഷിക്കാരൻ
കൃഷിക്കാരൻ
പണ്ട് ഒരിടത്ത് ഒരു നല്ല നല്ല കൃഷിക്കാരൻ ഉണ്ടായിരുന്നു . അദ്ദേഹം കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റി ഇരുന്നത്. ഒരു ദിവസം കൂലിയായികിട്ടുന്ന തുകയിൽ നിന്നും എന്നും ഒരു നിശ്ചിത തുക മിച്ചം വെച്ച് അയാൾ കുറച്ച് കൃഷി നിലം വാങ്ങി. അവിടെ ഒരു നല്ല മുന്തിരി തോട്ടം വളർത്തിയെടുത്തു കാലക്രമത്തിൽ അവർ വലിയ സമ്പന്നരായി മാറി നാടിൻറെ നാനാഭാഗത്തുനിന്നും ആളുകൾ മുന്തിരി വാങ്ങാൻ വരികയും അങ്ങനെ വലിയ ധനികൻ ആയി. ഒത്തിരി ആളുകൾക്ക് അയാൾ ജോലി നൽകുകയും ചെയ്തു കൃഷിക്കാരന് മൂന്ന് ആൺമക്കൾ ഉണ്ടായിരുന്നു. അവർ മൂന്നു പേരും തന്നെ പ്പോലെ നല്ല കൃഷിക്കാരന്മാരായി തീരണം എന്ന് അയാൾ ആഗ്രഹിച്ചു. എന്നാൽ മക്കൾ ആകട്ടെ തീർത്തും അലസന്മാരായി വളർന്നു. കാലം കുറേ കഴിഞ്ഞു കൃഷിക്കാരൻ അവശനിലയിലാണ് അയാൾ മക്കളെ വിളിച്ചു താൻ മരിക്കാറായി എന്നും മക്കൾക്കായി തോട്ടത്തിൽ ഒരു സ്വകാര്യ നിധി കുഴിച്ചിട്ടുണ്ടെന്നും തൻറെ മരണശേഷം അതു മൂന്നുപേരും കൂടി കുഴിച്ചെടുക്കണം എന്നും പറഞ്ഞ് മരിച്ചു. അങ്ങനെ മക്കൾ നിലം നന്നായി കുഴിച്ചു . നിലം നന്നായി ഇളകി മറിഞ്ഞപ്പോൾ മുന്തിരി കൃഷി മെച്ചപ്പെട്ടു അവർക്ക് നല്ല വിളവും ലഭിച്ചു പിതാവ് പറഞ്ഞ നിധി അതായിരുന്നു എന്ന് അവർക്ക് ബോധ്യമായി.
|