സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/കൊറോണ

കൊറോണ

വുഹനിൽ നിന്നൊരു ഇത്തിരിക്കുഞ്ഞൻ വൈറസ്‌
അവന് കൊറോണ എന്ന പേരുപോൽ
എല്ലാം പിടിച്ചടക്കിയെന്നു ധരിച്ച മനുഷ്യനെ
പേടിപ്പെടുത്തിക്കൊണ്ടാവൻ നൃത്തമാടുന്നു
കടൽ താണ്ടി എത്തി അവൻ എല്ലായിടത്തും
ഇന്നിതാ നമ്മുടെ കൊച്ചു കേരളത്തിലും
അവനെപേടിച്ചു നമ്മളെല്ലാം
അവരവർ തൻ വീടുകളിൽ ഒതുങ്ങീടുന്നു
അവനാൽ പിടിപെട്ട മഹാമാരിക്ക്
പേരു നൽകി കോവിഡ് 19
മനുഷ്യരെ ഒന്നൊന്നായി കൊന്നൊടുക്കി
വിജയിച്ചു കേറുകയാണിന്നിവൻ
അവനെ വരുതിയിലക്കുവനായി
നാം ഒന്നായി പൊരുതുന്നു ആരോഗ്യ ശീലങ്ങളാൽ.
ശാസ്ത്ര വിജയത്താൽ കീഴടക്കാൻ
നല്ലൊരു നാളേക്കായി കാത്തിരിക്കാം.

അനഘ എസ് ലാൽ
2 B സൈന്റ് ജോസെഫ്സ്‌ കോൺവെൻറ് എൽ പി എസ് തുയ്യം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത