ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ വരൂ നമുക്കു മുന്നേറാം...
വരൂ നമുക്കു മുന്നേറാം...
ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണല്ലോ ശുചിത്വം. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഏറ്റവും പ്രധാനമായി കാണേണ്ട ഒരു ഘട്ടത്തിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് . കുട്ടിക്കാലം മുതൽതന്നെ ശുചിത്വത്തിന്റെ നല്ല ശീലങ്ങൾ മുറുകെ പിടിക്കാൻ കഴിഞ്ഞാൽ മാത്രമേ നാം നല്ലൊരു പൗരനാവൂ. വ്യക്തിശുചിത്വം പാലിക്കുന്ന ഒരാൾക്ക് മാത്രമേ നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കാൻ കഴിയുകയുള്ളൂ. നമ്മുടെ പൂർവികന്മാർ പറയുന്നതുപോലെ 'ചുട്ടയിലെ ശീലം ചുടലവരെ ' എന്നാണല്ലോ. നാം നല്ല ശീലങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്. പകർച്ചവ്യാധികൾ ഇല്ലാതാക്കാൻ നമ്മളെക്കൊണ്ട് ആവുന്നതെല്ലാം നാം ചെയ്യണം .ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ നാം തീർച്ചയായും പാലിക്കണം. ദിവസവും രണ്ടുനേരം കുളിക്കുക, നഖം മുറിക്കുക, ആഹാരത്തിന് മുമ്പും പിമ്പും കൈകൾ സോപ്പുപയോഗിച്ച് കഴുകുക. ആവശ്യമെങ്കിൽ മാസ്ക് ധരിക്കുക, തുമ്മുമ്പോൾ ടിഷ്യൂപേപ്പറോ മറ്റോ ഉപയോഗിക്കുക, ടോയ്ലറ്റിൽ പോയാൽ കൈകൾ സോപ്പിട്ട് കഴുകുക, സാമൂഹിക അകലം പാലിക്കുക....തുടങ്ങിയവ ശീലമാക്കിയാൽ തന്നെ നമുക്ക് ഒരുപാട് രോഗങ്ങളിൽ നിന്ന് രക്ഷ നേടാം . ഇന്ന് നമ്മുടെ ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത് ഭീകരമായ ഒരു വൈറസിന്റെ ആക്രമണത്തിനിരയായിട്ടാണ്. നാം ഓരോരുത്തരും കഴിയും വിധം ശ്രദ്ധിച്ചാൽ മാത്രമേ അതിനെ തുരത്താൻ നമുക്ക് കഴിയൂ. കരുതലാണ് ഇവിടെ പ്രധാനം ഭയമല്ല. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തു പോകാവൂ, അതും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിച്ച് മാത്രം. ഇതൊന്നും പാലിക്കാത്ത വരും നമ്മുടെ ഇടയിലുണ്ട് എന്നതാണ് വളരെ സങ്കടകരം. ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യകരമായ ഭക്ഷണങ്ങൾ മാത്രം കഴിക്കുക തുടങ്ങിയവ ശീലിച്ചാൽ തന്നെ മിക്ക അസുഖങ്ങളിൽ നിന്നും നമുക്ക് രക്ഷപ്പെടാവുന്നതാണ് .വൃത്തിയുള്ള വ്യക്തികളാണ് വൃത്തിയുള്ള സമൂഹമാവുന്നത്. വരൂ നമുക്കൊരുമിച്ച് മുന്നേറാം.. കരുതലോടെ..
|