അതിരുകൾ ഭേദിച്ച മധുരമാം അമ്മതൻ ചൂടുപാലൂറും മധുകണം തൂകിനിൽപ്പൂ പ്രകൃതിയാം അമ്മതൻ കിനാക്കൾ കണ്ടുഞാൻ അറിയാതെ നൊമ്പരം വന്നുപോയി. എവിടെ എന്നറിയാതെ മറയാതെ മാഞ്ഞുപോയി എൻ മനതാരിൽ വിരളമാം നിൻ ഓർമ്മതൻ താളുകൾ. കരയാതെ നിന്നു ഞാൻ അറിയാതെ വന്നുപോൽ ചുടു നോവേറും ഒരിറ്റു ചുടു ചോര തുള്ളി.