കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/അക്ഷരവൃക്ഷം/ മാറ്റം/ അതിജീവനം

14:37, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
     വരാന്തയിലെ ചാരുപടിയിൽ  വിദൂരതയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു അപ്പു. വെറും ഏഴ് വയസ്സ് മാത്രം പ്രായമുള്ള അവന്റെ മുഖത്ത് 18 കാരന്റെ ചിന്തകൾ നിറഞ്ഞിരുന്നു. പൊട്ടിയ ഓടകളിലൂടെ മഴവെള്ളം തുള്ളിതുള്ളിയായി ഒലിച്ചിറങ്ങുന്നുണ്ട്.   അപ്പൂ.... നീ അവിടെ എന്തു ചെയ്യുകയാണ്? പുറത്തു ശക്തിയോടെ മഴ പെയ്യുന്നത് നീ കാണുന്നില്ലേ? വേഗം അകത്തേക്ക് വാ. അപ്പൂ തന്റെ കയ്യിലുള്ള കളിപ്പാട്ടവും എടുത്തു കൊണ്ട് അകത്തേക്ക് അമ്മയുടെ ശബ്ദം കേട്ട ദിശയിലേക്ക് പോയി.  അമ്മ അകത്തുനിന്ന് സാധനങ്ങളൊക്കെ അടുക്കി വെക്കുകയായിരുന്നു. "അമ്മ ഇതെന്താ ചെയ്യുന്നേ. അപ്പു  ചോദിച്ചു.  മഴ അതീവ ശക്തിയോടെ പെയ്യുന്നു.  നീ കാണുന്നില്ലേ വീടിന്റെ ഉള്ളിൽവരെവെള്ളം കയറി.  ഈ സാധനങ്ങളൊക്കെ ഇവിടെനിന്ന് മാറ്റി വെച്ചില്ലെങ്കിൽ എല്ലാം മഴ  വെള്ളത്തിൽ മുങ്ങി പോവും.  അമ്മേ മഴ എന്തിനാ ഇങ്ങനെ നിർത്താതെ പെയ്യുന്നത്?  എന്തിനാ പ്രകൃതിക്ക് നമ്മളോട് ദേഷ്യം?  അപ്പു കരഞ്ഞുകൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു പറഞ്ഞു.  മഴ  ഇങ്ങനെ തുടർന്ന്  പെയ്യുകയാണെകിൽ  നമ്മുടെ വീട് ഇല്ലാതാവും  അതോടൊപ്പം നമ്മളും.   എന്റെ ദൈവമേ ഞങ്ങളെ എങ്ങനെയെങ്കിലും രക്ഷിക്കണേ.  അമ്മയുടെ കണ്ണീർ  അപ്പുവിനെ കളിപ്പാട്ടത്തിൽ വീണു.  അപ്പുവിന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ നമ്മൾക്ക് ഇങ്ങനെ ഒന്നും വരില്ലായിരുന്നു.   അതു പറഞ്ഞുകൊണ്ട് അപ്പു അമ്മയെ മുറുകെ കെട്ടിപ്പിടിച്ചു.  ഇരുവരുടെയും സങ്കടം കണ്ടു ആകാശവും വേദനിച്ചു കണ്ണുനീർ  പൊഴിച്ചു കൊണ്ടിരുന്നു. 
     അപ്പുവിന് തന്റെ കാലുകളിൽ എന്തോ തഴുകുന്നത് പോലെ തോന്നി തന്റെ കുഞ്ഞു കണ്ണുകൾ  താഴേക്ക് പതിപ്പിച്ചപ്പോൾ  കാൽമുട്ടുവരെ വെള്ളം നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു. പെട്ടെന്ന് ഒരു ശബ്ദം കേട്ടു അപ്പുവും ഞെട്ടി തിരിച്ചുകൊണ്ട് വാതില്കലേക്ക് നോക്കി.  കതക് നിർത്താതെ ശബ്ദിച്ചു കൊണ്ടിരുന്നു. പുറത്തുനിന്ന് ആരൊക്കെയോ വിളിക്കുന്ന ശബ്ദം കേട്ടു.  അമ്മഅപ്പുവിനെയും എടുത്തുകൊണ്ട്  വാതിൽ തുറന്നു. വീടിന്റെ വരാന്തയിൽ അപ്പോൾ ഒരു തോണി ഉണ്ടായിരുന്നു. തോണിയിലെ ആളുകൾ അവറരോട് അതിൽ കയറാൻ ആവശ്യപ്പെട്ടു. അവർ അതിൽ കേറി. ഏകദേശം മുറ്റത്തെത്തിയപ്പോൾ തോണി നിശ്ചലമായി.  തോണിക്കാർ ശക്തിയായി തുഴയാൻ ശ്രമിച്ചു.  പക്ഷേ എത്ര ശ്രമിച്ചിട്ടും അത് അനങ്ങിയില്ല.  എന്റെ ദൈവമേ മഴ നിർത്താതെ പെയ്യുകയാണ ല്ലോ.  തോണിയാണെങ്കിൽ ചലിക്കുന്നില്ല.  നമ്മൾ എല്ലാവരുടെയും അവസാനം ഇവിടെ  തന്നെയാകുമോ.  ഒരു തോണിക്കാരൻ പറഞ്ഞു ഇതാ നോക്കൂ പങ്കായത്തിൽ നിറയെ മണ്ണാണ്.  താഴെ കുറെ മണ്ണുണ്ട് ഉണ്ട്.   അത് നീക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.  അത് നീക്കിയാൽ മാത്രമേ നമ്മൾക്ക് ഇവിടെ നിന്ന് പോകാൻ പറ്റൂ.  അപ്പുവിന്റെ മനസ്സിൽ പണ്ട് അവിടെ ഉണ്ടായിരുന്ന ഒരു മാവിനെക്കുറിച്ചുള്ള ഓർമ്മകൾ ഓടിയെത്തി.  അപ്പുവിനെ ഒരുപാട് ഇഷ്ടമായിരുന്നു അവിടെ ഉണ്ടായിരുന്ന മൂവാണ്ടൻ മാവിനെ.  അതിന്റെ തേനൂറും മാമ്പഴങ്ങൾ അപ്പുവും അവന്റെ കൂട്ടുകാരും സ്വാദോടെ തിന്നുമായിരുന്നു.  എന്നാൽ അത് വീടിന്റെ മുറ്റത്ത് ആയിരുന്നതിനാൽ വീടിന് മുകളിൽ വീണാലോ എന്ന് പേടിച്ച് അതിനെ മുറിക്കാൻ തീരുമാനിക്കുകയായിരുന്നു.
    മാവിനെ കുറിച്ചുള്ള ചിന്തകളായിരുന്നു അമ്മയുടെ മനസ്സിലും ഉണ്ടായിരുന്നത്.  അമ്മ കൈകൾ നെഞ്ചത്ത് വെച്ചുകൊണ്ട് കരഞ്ഞു പറഞ്ഞു.  പ്രകൃതി ദേവദേ...നീ ഞങ്ങളെ ശിക്ഷിക്കയാണോ ഈ പ്രളയത്തിന്റെ രൂപത്തിൽ?  നിന്നെ ഞാൻ  ഉപദ്രവിച്ചിട്ടുണ്ട്.  ഇവിടെയുള്ള  മാവിനെ  മുറിച്ചു  കളയാൻ പാടില്ലായിരുന്നു.  ഞാൻ ചെയ്തതിനുള്ള  ശിക്ഷ  എനിക്ക്  മാത്രം  തന്നാൽ  പോരെ?  
   അവരുടെ  സങ്കടം കണ്ടിട്ട് ആണോ  അതോ  അമ്മയുടെ  കുറ്റസമ്മതം  കേട്ടിട്ട്  ആണോ  എന്ന്  അറിയില്ല  തോണി  നീങ്ങി തുടങ്ങി.  തോണിക്കാരൻ തോണി അതിവേഗത്തിൽ  തുഴയാൻ തുടങ്ങി. അവരെ കണ്ടപ്പോൾ അപ്പുവിന് തോന്നിയത് രക്ഷകർ ആയിട്ടാണ്.  കുറച്ച് ദൂരം  വീട്ടിൽ നിന്നും പോയപ്പോൾ തോണിക്കാരൻ വിളിച്ചു  പറഞ്ഞു അമ്മയോട്. അമ്മ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു അവരുടെ  വീട് തകർന്നിരിക്കുന്നു.  ഒരു മരത്തിനെ തന്റെ  വീട്  സംരഷിക്കാൻ  വേണ്ടി മുറിച്ചു. എന്നാൽ  പ്രകൃതി അതിനുള്ള  ശിക്ഷ  നൽകി.  അമ്മ  അപ്പുവിന്റെ  കണ്ണുകൾ  പൊത്തി വെച്ചു.  അവനെ ഭീകരമായ ആ കാഴ്ചകളിൽ നിന്ന് ഒഴിവാക്കാൻ  ആയിരിക്കണം.
AHANA MANOJ
10 A KKVMPHSS
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ