എ.​എം.യു.പി.സ്കൂൾ ഉള്ളണം/അക്ഷരവൃക്ഷം/വൃത്തി

12:41, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി

ഒരു നാട്ടിൽ മനു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായി രുന്നു. അവന് വൃത്തിയായി നടക്കുന്നത് ഇഷ്ടമല്ലായിരുന്നു.അതു കൊണ്ടു തന്നെ അവനോട് സ്കൂളിൽ ആരും കൂട്ടുകൂടില്ല.ഒരു ദിവസം രാത്രി അവന്റെ അമ്മ അവനോട് പറഞ്ഞു: " മോനെ, ശുചിത്വം എന്നത് വളരെ അത്യാവശ്യമാണ്. എല്ലാവരും സ്കൂളിൽ പോകുമ്പോൾ വൃത്തിയാവണം, വൃത്തിയുള്ള യൂണിഫോം ധരിക്കണം. അത് മനു കാര്യമാക്കിയില്ല. അടുത്ത ദിവസം അവൻ സ്കൂളിൽ പോയപ്പോൾ ഒരു പുതിയ കുട്ടി വന്നു. ആ കുട്ടി വളരെ സുന്ദരിയായിരുന്നു. ആ കുട്ടിയുടെ വൃത്തി കണ്ടപ്പോൾ മനു അമ്പരന്നു പോയി. എല്ലാവരും അവളോട് കൂട്ടുകൂടാൻ തുടങ്ങി. അടുത്ത ദിവസം മനു വൃത്തിയായി സ്കൂളിൽ പോയി. അതു കണ്ട കുട്ടികളെല്ലാം അമ്പരന്നു. അന്നു തൊട്ട് കുട്ടികളെല്ലാം അവനോട് കൂട്ടുകൂടി. അതിനു ശേഷം എന്നും അവൻ വളരെ വൃത്തിയായി സ്കൂളിൽ പോയി.ഗുണപാഠം: ശുചിത്വം ഏറ്റവും പ്രധാനം

ജൽവ ജന്നത്ത്
3 സി എഎംയുപി സ്കൂൾ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം