കൊറോണയെന്ന വൈറസ്
പരന്നു പാരിൽ മുഴുവനും
മനുഷ്യരിൽ ഭയം പരത്തി
എവിടേയും കടന്നിടും
തോൽക്കുകില്ല നാം, ഇതിനെ
പിടിച്ചുകെട്ടി നിർത്തിടും
കൂട്ടംകൂടൽ ഒഴിവാക്കിടാം
കോവിഡിനെ അതിജീവിക്കാം
കൈകൾ സോപ്പും സാനിറ്റൈസറും
ഉപയോഗിച്ച് കഴുകിടാം
മാസ്ക്കുകൾ ധരിച്ചീടാം
കൊറോണയെ തുരത്തീടാം
രോഗലക്ഷണമുള്ളവരോട്
അകലവും പാലിച്ചീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാലയാൽ മറച്ചീടാം
നിയമമെല്ലാം പാലിച്ചെന്നാൽ
രോഗത്തെ തുരത്തിടാം
ആരോഗ്യപ്രവർത്തകർക്ക്
നന്ദിയും പറഞ്ഞിടാം
ശാരീരിക അകലവും
സാമൂഹിക ഒരുമയും
പാലിച്ചെന്നാൽ രക്ഷനേടാം
കോവിഡിനെ അകറ്റിടാം.