എ.എൽ.പി.സ്കൂൾ. പാടൂർ/അക്ഷരവൃക്ഷം/അവധിക്കാലം ലോക്ഡൗൺ

19:43, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവധിക്കാലം ലോക്ഡൗൺ | color= 2 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലം ലോക്ഡൗൺ

വാർഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടയിൽ
മാർച്ച് 10-ാം തിയതി പ്രധാനാധ്യാപകൻ എല്ലാ ക്ലാസ്സിലും എത്തി
അവധിക്കാലം എങ്ങനെയെല്ലാം ചെലവഴിക്കണമെന്ന് ചില നിർദ്ദേശങ്ങൾ തന്നു.
തുടർന്ന് മറ്റൊരു കാര്യം കൂടി ഞങ്ങളെ അറിയിക്കാനുണ്ടെന്നു പറഞ്ഞു.
കൊറോണ വൈറസ് രോഗം പലയിടത്തും പടർന്നു പിടിക്കുന്നതിനാൽ
എല്ലാ സ്കൂളുകളും അടയ്ക്കുന്നു.
പരീക്ഷയുമില്ല.
അവധിക്കാലത്ത് എങ്ങും പോകാനും പറ്റില്ല.
വീട്ടിൽത്തന്നെ ഇരിക്കണം.
എനിക്കു വിഷമമായി.
അപ്പോൾ അമ്മ സമയം പോകാനുള്ള ചില വഴികൾ പറഞ്ഞു തന്നു.
രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുകയും,
പത്രം വായിച്ചും,
കോഴികൾക്ക് തീറ്റ കൊടുത്തും,
ചെടികൾ നനയ്ക്കാൻ അമ്മയെ സഹായിച്ചും,
മാങ്ങ പറിച്ചും,
മാമ്പഴം കഴിച്ചും,
ടി.വി.യിൽ വാർത്തകൾ കണ്ടും,
കഥാപുസ്തകങ്ങൾ വായിച്ചും,
ചിത്രം വരച്ചും,
മൂന്നാം ക്ലാസ്സ് ഗ്രൂപ്പിലെ (മൂന്നാം അറിവ്) പ്രവർത്തനങ്ങൾ ചെയ്തും,
തൊടിയിൽ കുറച്ചു സമയം കളിച്ചും
ഓരോ ദിവസവും കടന്നു പോകുന്നു.
ദിവസവും ചെയ്യുന്ന കാര്യങ്ങൾ ഡയറിയിൽ എഴുതാറുണ്ട്.
ഇത്രയുമാകുമ്പോൾ ലോക്ഡൗൺ ആയ അവധിക്കാലം ആണോ?
പ്രവർത്തനങ്ങൾ നിറഞ്ഞ അവധിക്കാലം എന്നല്ലേ പറയേണ്ടത്.

പ്രണവ് എം വി
3 എ.എൽ.പി.സ്കൂൾ._പാടൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം