എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ മിടുക്കനായ ദാമു
മിടുക്കനായ ദാമു
ഒരിടത്ത് ദാമു എന്ന പേരുള്ള ഒരു മിടുക്കൻ കുട്ടി ഉണ്ടായിരുന്നു. അവൻ പഠിക്കാൻ മിടുക്കനായിരുന്നു. ദാമു പഠിക്കുന്നതിനൊപ്പം ടീച്ചർ പറയുന്ന ഓരോ ഗുണപാഠങ്ങളും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക പതിവായിരുന്നു. ഒരിക്കൽ ദാമുവിൻറെ ഗ്രാമത്തിൽ പകർച്ചവ്യാധികൾ പടർന്നു പിടിച്ചു. ദാമു ഓരോ വീട്ടിലും ചെന്ന് വ്യക്തി ശുചിത്വം പാലിക്കുകയും കൈകൾ കഴുകുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും പറഞ്ഞു കൊടുത്തു.സമൂഹത്തിന് നന്മ ചെയ്ത് വലിയ ആപത്തിൽ നിന്ന് രക്ഷിച്ച ദാമുവിന് ടീച്ചർ സമ്മാനം നൽകുകയും ചെയ്തു."ഓരോകാര്യത്തിലും ആശങ്ക അല്ല ജാഗ്രതയാണ് വേണ്ടത്"
|