ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/കൊറോണ പറഞ്ഞ കഥ

12:07, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28313 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- കൊറോണയുടെ ശത്രു--> | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹായ് !..നല്ലസുന്ദരമായ ദേശം. ചുറ്റുപാടും കാണാൻ എന്തു രസം .ഇതാ ണല്ലേ " ചൈനയിലെ വുഹാൻ' ...ഞാനാണ് പുതിയ കീടാണു. എത്ര നാളായി ഞാനാഗ്രഹിക്കുന്നു..ജീവനുള്ള കാലുകൾ ഉണ്ടായിരുന്നുവെങ്കിൽ!...എന്ന്. ദേ, ഇന്നിപ്പോൾ എന്റെ ശരീരം മുഴുവൻ കാലുകൾ. എനിക്ക് വളരെ വേഗത്തിൽ ഓടി സഞ്ചരിക്കാൻ കഴിയുന്നു. രണ്ടു കാലുകൾ ഉള്ള ജീവികൾ എന്നെ' കൊറോണ "എന്നു വിളിക്കുന്നുണ്ടല്ലോ. ശ്ശെ ,ഞാൻ ഇവരുടെ ശരീരത്തിൽ കയറുമ്പോൾ പിന്നെ പനി പിടിച്ച് വേദനകളോടെ ഈ ഭൂമിയിൽ നിന്നും പെട്ടെന്ന് തന്നെ മാറ്റപ്പെട്ടു പോകുന്നുവല്ലോ

.

എത്ര രസകരമാണ് ഈ യാത്ര. ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തേയ്ക്ക്... ഒരു വിസയുമില്ലാതെ രാജ്യങ്ങൾ ചുറ്റി സഞ്ചരിക്കാൻ കഴിയുന്നു. ഹൊ! എന്റെ വരവ് അറിയുന്ന ആളുകൾ ഓടി അകലുന്നുവല്ലൊ.. ദേ വരുന്നു എന്നേ പോലെ മറ്റൊരുത്തൻ ,...അവൻ അടുത്തുവന്നതും .....അയ്യോ ! .... കീടാണു . അങ്ങനെ നിർജ്ജീവമായി വീണ് ഇല്ലാതായി തീർന്നു. ആ വന്ന ശത്രു" സോപ്പ് കുമിള"യായിരുന്നു

ജോർജിൻ ജെ വരീയ്ക്കൽ
[[28313|]]
ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020


.