ആരവമെൻ കർണപുടമാകെ തകർത്തെറിഞ്ഞു; മമ ദൃഷ്ടിയിൽ പതിഞ്ഞുയെൻ- ക്കൂട്ടരെല്ലാമേ വെട്ടേറ്റു വീഴുന്നു. യാന്ത്രക്കഠാര ശക്തിയാൽ ശോണിതം ചിന്തി പ്രാണവേദനയാൽ പിടയുന്നു, യലറുന്നു ശിരസ്സറ്റവർ, പാണിയറ്റുപോയവർ; കാലില്ലാത്തവർ, ചിലരമ്പാടെ വെട്ടേറ്റവർ ജീവിതവാസരം കിനാവുക്കണ്ടാ- ത്തളിരിലകളുമേയലറി ഉയിരിൻ ത്വരയാൽ നേത്രങ്ങളിൽ ആർത്തിയാളിക്കത്തീടുമോ മർത്യജന്മമേ ത്വൽ കർണ്ണമത് ശ്രവിപ്പതില്ലയോ എല്ലാമേത്തീർന്നപ്പഴേയിവിടമാകെ രുധിരഗന്ധം, മരതകരുധിര ഗന്ധം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത