ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/ശുചിത്വം

ശുചിത്വം


വ്യക്തിശുചിത്വം പാലിക്കേണം
വ്യക്തി ശുചിത്വം പാലിക്കേണം
വ്യക്തിശുചിത്വം പാലിക്കുമ്പോൾ
നാടുതന്നെ ശുചിയാകുന്നു
അറിയാമോകൂട്ടരെ എന്താണന്ന്?
വ്യക്തിശുചിത്വംഎന്താണന്ന്?
നിത്യവും നമ്മൾ പല്ലുകൾ തേച്ചീടേണം
നിത്യവും നമ്മൾകുളിച്ചീടേണം
കൈകളിലേയും കാൽകളിലേയും
നഖങ്ങൾആഴ്ചയിൽ വെട്ടീടേണം
ആഹാരത്തിനു മുമ്പും പിമ്പും
കൈകൾ നന്നായി കഴുകീടേണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തുണികൾകൊണ്ട്മുഖം മറക്കേണം
വൃത്തിയുളളാഹാരങ്ങൾ മാത്രം
ദിനവുംനമ്മൾ ഭക്ഷിക്കേണം
വൃത്തിയുളളവസ്ത്രംമാത്രം
നിത്യംനമ്മൾ ധരിച്ചീടേണം
വീടുംപരിസരമെല്ലാം നമ്മൾ
വൃത്തിയായി സൂക്ഷിക്കേണം
ഇവയെല്ലാം കൂട്ടുകാരെ
ശുചിത്ത്വത്തിനുളളവയല്ലോ
പകർച്ചവ്യാധികളിൽ നിന്നെല്ലാം
രക്ഷാകവചം ശുചിത്വമല്ലോ
ഒന്നായ് നമ്മൾക്കെല്ലാവർക്കും
ശുചിത്വജനതയെ വാർത്തെടുക്കാം
 

വൈഗരതീഷ്
3A ജി.എൽപി.എസ്.പടിഞ്ഞാറെക്കര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത