പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/ഭൂമിക്കും പറയാനുണ്ട്

00:31, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിക്കും പറയാനുണ്ട്

മനുഷ്യാ നീ കേൾക്കൂ
എന്നിലും ഉണ്ട് ജീവൻ
ഇത്രയും ക്രൂരമായി എന്തിനാ
എന്നെ നീ നിർജീവമാക്കി മാറ്റുന്നത്....
                                                          
ഒരിക്കലും നിർജീവമാകില്ല ഞാൻ
നിന്നെ മടിയിൽ താങ്ങുന്നവൾ ഞാൻ
മറക്കില്ലൊരിക്കലും നിങ്ങളെ
നിങ്ങളെപ്പോഴും എന്റെ മക്കളാണ്
                                                      
മനസ്സിൻവക്കിലെ കനലായി നീറുന്നു
നിങ്ങൾ എനിക്കേകും ക്രൂരതകൾ
എന്നിട്ടും എന്തിനീ മക്കളാം നിങ്ങൾ
എൻ മനതാരിനെ തളർത്തിടുന്നു
മക്കളാം നിങ്ങൾ ഉയരണമെങ്കിൽ
അമ്മയാം എന്നെ തളർത്തരുത്
മാലിന്യങ്ങളാൽ എൻ മുഖം വികൃതമാകുമ്പോൾ
ആരും അറിയാതെ തേങ്ങുന്നു ഞാൻ
                                                                                     

 
ദേവിക എം ആർ
10 പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത