ചെറുവള്ളൂർ എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
പ്രഭാത സൂര്യൻ കുന്നിൻ മുകളിൽ നിന്ന് എത്തി നോക്കിയിട്ടില്ല. ആ അമ്മയും മൂന്ന് മക്കളും എഴുന്നേറ്റ് വീടും പരിസരവും വൃത്തിയാക്കി, കുളിച്ച് പ്രഭാത ഭക്ഷണം തയ്യാറാക്കി. ആ ഗ്രാമത്തിന്റെ കുന്നിൽ ചെരുവിലെ പുൽമേട്ടിന്നുത്താണ് വിധവയായ ആ സ്ത്രീയും മൂന്ന് മക്കളും പാർത്തിരുന്നത്. എവിടെയും ശുചിത്വം പാലിക്കുന്നതിൽ അവർ എപ്പോഴും ശ്രദ്ധ കാണിച്ചിരുന്നു. അത് അവരുടെ ശീലമായിരുന്നു. സ്വതവേ ദരിദ്രരായിരുന്ന അവരുടെ കിണറും പറ്റി വരണ്ടിരുന്നു. വളരെ ദൂരെ നിന്ന് വെള്ളം കൊണ്ടുവന്നാണ് അവർ ഉപയോഗിച്ചിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം അമ്മയും മക്കളും കൂടി കാട്ടിൽ വിറക് ശേഖരിക്കാൻ പോയി. വഴിയിൽ ചപ്പുചവറുകൾ നിറഞ്ഞ് വൃത്തിഹീനമായ ഒരു പൊട്ടക്കിണർ കണ്ടു. ഗ്രാമവാസികളെല്ലാം അവരുടെ മാലിന്യം അതിൽ കൊണ്ടുപോയി തള്ളുമായിരുന്നു. അവരുടെ വീടിന്നടുത്തായിരുന്നു ആ കിണർ. അവർ നാട്ടുകാരോട് പറഞ്ഞു - " നമുക്കാ കിണർ വൃത്തിയാക്കാം. " എന്നാൽ എല്ലാവരും അവരെ പരിഹസിച്ചു. പക്ഷെ, അവർ പിന്മാറിയില്ല. ദിവസങ്ങൾ കൊണ്ട് അവർ ആ കിണർ വൃത്തിയാക്കി. .ആഹാ! എന്ത് പളുങ്കു പോലുള്ള വെള്ളം. ഇത് കണ്ട് അവരെ പരിഹസിച്ചതിൽ നാട്ടുകാർക്ക് വിഷമം തോന്നി. പിന്നീട് അവരും ആ വെള്ളം ഉപയോഗിച്ചു.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |