(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപരിചിതൻ
അതികഠിനമാണ് ഈ ദിനങ്ങൾ
അപരിചിതമായ ചിലരുടെ
കടന്നുവരവുകളോടെ
ലോകം സ്തംഭിച്ചു
ഈ നിശബ്ദതയിലാകയും
മുഴങ്ങുന്നത് പ്രാർത്ഥനകളാണ്
പ്രതീക്ഷകളാണ്......
എല്ലാം അതിജീവനത്തിന്റേത് മാത്രം
ഈ പൂട്ടുകളെല്ലാം അഴിയുമ്പോഴേക്കും
മനുഷ്യൻ ഗുരുദേവൻറെ
സാങ്കൽപ്പിക ലോകത്തേക്ക്
എത്തുമായിരിക്കും
ജാതിയും മതവും ഇല്ലാതെ
ദൈവം മനുഷ്യമനസ്സുകളിൽ
കുടിയേറിയിട്ട് ഉണ്ടാവും
അവസാന ശ്വാസത്തിനായി
പിടയുന്നവർക്ക് സ്വാന്തനമാകുന്ന
മാലാഖമാർക്ക്
അങ്ങനെയുള്ളവർക്ക് എല്ലാം
സ്നേഹത്തിന്റെ സമ്മാനപ്പൊതികളുമായി
പ്രാർത്ഥനയോടെ മലയാളികൾ
കാത്തിരിക്കുകയാണ്