15:38, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ - ഒരു തിരിച്ചറിവ് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയന്നിടാതെ കൂട്ടരേ
കൊറോണയെന്ന വ്യാധിയെ
അകന്നു നിന്നു കൊണ്ടു നാം
ചെറുത്തിടാം വിപത്തിനെ
ആഴ്ചയേറെ മുമ്പിലായ്
കേട്ടിവൻ പിറന്നു ചീനയിൽ
പറന്നു വായു വേഗമോടവൻ
പടർന്നു ലോകമാകവേ..
ജാതി നോക്കിടാതിവൻ
വരുന്നു ഏതു നാട്ടിലും
പ്രായമില്ല ഭാഷയില്ലവന്നു
കൂട്ടുകൂടുവാൻ
അടുക്കണം മനസ്സിനാൽ
അകന്നിടാം ഉടലിനാൽ
ശുചിത്വ ശീലമാചരിച്ചു
തീർത്തിടാം വിപത്തിനെ.