ഗവൺമെന്റ് എൽ പി എസ്സ് കാണക്കാരി/അക്ഷരവൃക്ഷം/ശുചിത്വം

ശുചിത്വം

ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ ആരോഗ്യമാണ്. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ.പോഷകാഹാരത്തിലൂടെയും ശുചിത്വത്തിലൂടെയും നമുക്ക് ആരോഗ്യം നേടിയെടുക്കാനും അതുവഴി രോഗങ്ങളെ അകറ്റാനും കഴിയും. ദിവസവും രണ്ട് നേരം പല്ല് തേക്കണം, കുളിക്കണം, നഖം മുറിക്കണം, വൃത്തിയുള്ള വസ്ത്രം ധരിക്കണം തുടങ്ങിയ വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പം നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പരിസരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ഈച്ച, കൊതുക്, എലി തുടങ്ങിയവ പെരുകുകയും ചെയ്യും. ഇന്ന് നാം ഏറെ പേടിക്കുന്ന കോവിഡ് -19 എന്ന രോഗത്തെ പൂർണ്ണമായും ഇല്ലാതാക്കാൻ ശുചിത്വം പാലിച്ചേ മതിയാകൂ. ആരോഗ്യമുള്ള ഒരു ജനതയാണ് ഒരു രാജ്യത്തിന്റെ സമ്പത്ത്.


കെവിൻ പി സാമുവൽ
4 എ ഗവ എൽ പി സ്ക്കൂൾ കാണക്കാരി
കുറവിലങ്ങാട് ഉപജില്ല
ക്ടത്തുരുത്തി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം