ഗവൺമെന്റ് എൽ പി എസ്സ് കാണക്കാരി/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
വളെര ഉത്സാഹത്തോടെയാണ് അമ്മുക്കുട്ടി അന്നും ഉറക്കമുണർന്നത്. എന്തുക്കൊണ്ടാണെന്നറിയില്ല അച്ഛനും അമ്മയും കുറച്ചു ദിവസങ്ങളായി വീട്ടിൽ തന്നെയുണ്ട്. അതവളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. സ്കുളിൽ പോകണ്ട, രാവിലെ എണീക്കാത്തതിന് അമ്മയുടെ വഴക്കില്ല, ടി.വി കാണാനും കളിക്കാനും ഇഷ്ഠംപോല സമയം. എല്ലാം കൊണ്ടും നല്ല സുഖം. ഇന്നന്തൊക്കെ ചെയ്യണം എന്ന് കിടക്കയിൽ കിടന്നുക്കൊണ്ട് തന്നെ അവൾ ആലോചിച്ചു. അശോകേട്ടായിയുടെ വീട്ടിൽ നാല് പൂച്ചക്കുഞ്ഞുങ്ങൾ ഉണ്ടായി എന്ന പറഞ്ഞിരുന്നു. അതിനെ പോയി കാണണം. പതുക്കെ എണീറ്റ് അടുക്കളയിലേക്ക് ചെന്നു. അമ്മ തിരക്കിട്ട ജോലിയിലാണ്. അച്ഛൻ മുറിയിരുന്ന് പത്രം വായിക്കുന്നു. പല്ലുംതേച്ച് മുഖംകഴുകി നേരെ അടുക്കളയിൽ ചെന്നു. "അമ്മേ വിശക്കുന്നു കഴിക്കാൻ താ....”അവൾ പറഞ്ഞു. കറിക്കു നുറുക്കി കൊണ്ടിരുന്ന അമ്മ തലയുയർത്തി നോക്കി.”നീ കളിച്ചില്ലേ? പോയി കുളിച്ചിട്ട് വാ.....”എന്നിട്ട് കാപ്പിക്കുടിക്കാം.”ഇന്ന് സ്കുളിലൊന്നും പോകണ്ടല്ലോ അമ്മേ പിന്നെന്തിനാ കുളിക്കുന്നത് ഞാൻ കുളിക്കുന്നില്ല.”അവൾ പറഞ്ഞു. ഇതുക്കേട്ടുക്കൊണ്ടാണ് അച്ഛൻ അങ്ങോട്ട് വന്നത്.കൈയിലിരുന്ന പത്രം അവൾക്കു നേരേ നീട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ”നീ ഈ പത്രം ഒന്നു വായിച്ചേ അമ്മൂ, ഇതിൽ മുഴുവനും കോവിഡിനെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്”. "എനിക്കറിയാം അച്ഛാ അതൊരു മഹാമാരിയല്ലേ. ലോകത്ത് ഒരുപാട് മനുഷ്യര് ആ അസുഖം ബാധിച്ച് മരിച്ചില്ലേ അച്ഛാ?” അദ്ദേഹത്തോട് ചേർന്ന് നിന്ന് അവൾ പറഞ്ഞു. "അതേ മോളെ. ഈ അസുഖം നമ്മൾക്കും പകരാതിരിക്കാനാണ് വ്യക്തി ശുചിത്വം പാലിക്കണം എന്നു പറയുന്നത്. നമ്മൾ നമ്മളെത്തന്നെ വൃത്തിയായി സൂക്ഷിക്കണം. രണ്ടുനേരവും കുളിക്കണം. കൈയ്യും മുഖവും ഇടയ്ക്കിടക്ക് സോപ്പുപയോഗിച്ച് കഴികണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും ടൗവ്വൽ ഉപയോഗിക്കണം. മറ്റുള്ളവരുമായി ഇടപെടുമ്പോൾ ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. അതിലൂടെ നമ്മൾ മാത്രമല്ല നമ്മുടെ നാടിനെയുമാണ് നാം രക്ഷിക്കുന്നത്." "ഓഹോ അപ്പോൾ അതാണല്ലേ അച്ഛനും അമ്മയും ജോലിക്കൊന്നും പോകാതെ വീട്ടിൽ ഇരിക്കുന്നത് അല്ലേ. ഞാനും ഇനി അങ്ങനെ ചെയ്തോളാം. ഇതുപറഞ്ഞ് അവൾ കുളിക്കാനായി ഓടി. അച്ഛനും അമ്മയും ചെറുചിരിയോടെ അത് നോക്കി.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |