ഒന്നിച്ചിടാത്തൊരു കാലം
ഒന്നായി പിറന്നവർ.. ഒന്നായി തീർന്നവർ...
കാലമേ... തോറ്റു പോകുമോ ഈ ഒരു കാലം
തോൽക്കണം തോറ്റുപോകണം തോൽപ്പിച്ചീടണം
മനം കൊണ്ടോന്നാകാം മനുഷ്യനാകാം
കൈകൾ കോർത്തു നടന്നൊരു കാലം മറക്കാം
വഴിയരികിൽ അലസമായി തീർത്തൊരു
കാലം മറക്കാം
വീടൊരു സ്വർഗ്ഗമാക്കാം വീട്ടിലിരിക്കാം....
അകന്നിരുന്ന് അടുപ്പമേകാം...
അകന്നിരിക്കാം...
മണ്ണിനെ അറിയാം... മനസ്സറിയാം
നല്ലൊരു നാളെയെ കാത്തിരിക്കാം