കൊറോണയെന്ന മഹാമാരിവന്നു. മാലോകരൊക്കെ ഭയന്നോടിടുന്നു. വാഹനമില്ല,കടകളുമില്ല റോഡ് വിജനമായ്ത്തീർന്നിടുന്നു. ഉത്സവമില്ല കല്യാണവുമില്ല നാട്ടിൽ വിശേഷങ്ങൾ ഒന്നുമേയില്ല രോഗത്തിൻഭീതിയിൽ സ്ക്കൂളുകൾ പൂട്ടി കൂട്ടുകാർ അന്യോന്യംകാണാതെ മിണ്ടാതെ വീട്ടിലിരുന്ന് മുഷിഞ്ഞ്തുടങ്ങി. ടിവിയും ഫോണും കണ്ടുമടുത്തു പച്ചക്കറികൾ നട്ടുവളർത്താം ഫലവൃക്ഷങ്ങൾ നട്ടുവളർത്താം പ്രകൃതിയുമായി ഇണങ്ങാം നമുക്ക്