22:41, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32013(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷയുടെ വർണ്ണച്ചിറകു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പകലിലെ വർണ്ണ ശോഭകൾ കൊഴിച്ച് സൂര്യരശ്മികൾ
എന്നിൽനിന്നകലവെ കവാട വാതിൽക്കൽ
തനിച്ചിരുന്ന് എന്നിളം കണ്ണുകൾ ഉയർത്തി നോക്കവെ
കൺ പീലികൾക്കിടയിലൂടെ സുന്ദരമായ മാനം ഞാൻ കണ്ടു
നിലാവിൽ കുളിച്ചിരുന്ന ഭൂമിയെപോൽ
എന്മനവും നിലാവിൽ ലയിച്ചു ചേർന്നു
എങ്ങുനിന്നെന്നറിയാത്ത ഒരാനന്ദം എന്നിൽ കവിഞ്ഞു.......
മണ്മറഞ്ഞു പോയ കാലത്തിന്റെ ഓർമ്മകളിലേക്ക്
ഞാൻ മാഞ്ഞുപോയി പൊടുന്നനെ ഒരു സ്വരമെന്നെയാകർഷിച്ചു.......
ആരെന്നറിയാനുള്ള തിടുക്കത്തിൽ ഞാനെൻ ഇളംകണ്ണുകൾ
മാനത്തുനിന്നും പറിച്ചെടുത്ത് നോക്കവെ....
കണ്ടില്ലാരെയും എൻ പക്കൽ.......
എൻമനം അറിയാത്തൊരു ഭീതിയിലേക്ക് നീങ്ങി
നിമിഷങ്ങൾ തോർന്നപ്പോൾ പിന്നെയും കേട്ടു ഞാൻ.....
ഒരു കുളിർകാറ്റു പോലെ എന്നെ തലോടിയാസ്വരം....