ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/തേന്മാവ്
തേന്മാവ്
അച്ഛനും അമ്മയും മക്കളും ഉള്ള ഒരു കൊച്ചു കുടുംബമാണ് മീനു കുട്ടിയുടേത്. ഒന്നാം ക്ലാസിലാണ് മീനൂട്ടി പഠിക്കുന്നത്. അവളുടെ വീടിനോട് ചേർന്ന് ഒരു വലിയ മാവുണ്ട് നല്ല മധുരമുള്ള മാമ്പഴം ഉള്ള തേന്മാവ് ആണ് അത്. സ്കൂൾ വിട്ടു വന്നാൽ മീനുട്ടി വേഗം ഹോംവർക്ക് എല്ലാം ചെയ്തു തീർത്തു മാവിൻ ചുവട്ടിലേക്ക് ഓടും. മാവിൽ നല്ലൊരു ഊഞ്ഞാൽ കെട്ടി കൊടുത്തിട്ടുണ്ട് അച്ഛൻ. കുറെ സമയം ഊഞ്ഞാൽ കൊടുത്തിട്ടുണ്ട് അച്ഛൻ. കുറെ സമയം ഊഞ്ഞാലാടി കഴിയുമ്പോഴേക്കും അടുത്തുള്ള അവളുടെ കൂട്ടുകാരെല്ലാം അവിടെ എത്തും പിന്നീട് കൂട്ടുകാരുമൊത്ത് സന്ധ്യവരെ ആ മാവിൻ ചുവട്ടിൽ ആണ് അവരുടെ കളികൾ . അങ്ങനെ ഒരു ദിവസം മീനുട്ടി സ്കൂളിൽ പോകാൻ റെഡിയായി നിൽക്കുകയായിരുന്നു. അപ്പോഴാണ് വീട്ടിൽ പരിചയമില്ലാത്ത ഒരാൾ വന്നത്. മീനുട്ടി അമ്മയോട് ചോദിച്ചു" ആരാ അമ്മ അത്". അമ്മ പറഞ്ഞു" നമ്മുടെ മാവ് മുറിക്കാൻ വന്നാൽ മരംവെട്ടുകാരൻ ആ മോളെ അത്". അത് കേട്ടതും മീനൂട്ടി മാവിൻ അടുത്തേക്ക് ഒറ്റ ഓട്ടം. അമ്മയും അച്ഛനും വന്നു നോക്കുമ്പോൾ മീനൂട്ടി തേന്മാവിൽ കെട്ടിപ്പിടിച്ചു കൊണ്ട് നിൽക്കുന്നു. അവൾ പറഞ്ഞു" ഞാൻ ഈ തേന്മാവ് മുറിക്കാൻ സമ്മതിക്കില്ല ".അപ്പോൾ അമ്മ പറഞ്ഞു" മോളെ ഈ വലിയ മാവു കാരണം വീട്ടു പരിസരം വൃത്തികേട് ആകുന്നത് കണ്ടോ അതുകൊണ്ടാ മാവു മുറിക്കുന്നത്". ഇതുകേട്ട് മീനുട്ടി കരഞ്ഞുകൊണ്ടു പറഞ്ഞു "ഞാൻ എന്നും മാവിൻചുവട് അടിച്ച് വൃത്തിയാക്കി കൊള്ളാം" "എന്റെ ടീച്ചർ പറഞ്ഞിട്ടുണ്ട് നമുക്ക് തണൽ നൽകുന്ന മരങ്ങൾ മുറിക്കാൻ പാടില്ല എന്ന്" മരങ്ങളൊക്കെ മുറിച്ചാൽ വരൾച്ച ഉണ്ടാകുമെന്നും ടീച്ചർ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട് ഇത്രയും പറഞ്ഞു കഴിഞ്ഞ് മീനുട്ടി അവിടെ തന്നെ കരഞ്ഞുകൊണ്ടു നിന്നു അവസാനം മരം വെട്ടാൻ വന്ന ആൾ പറഞ്ഞു. "ഈ കുഞ്ഞിന്റെ അറിവ് കണ്ടില്ലേ അവൾക്ക് ആ മരം ഇത്ര പ്രിയപ്പെട്ട ആണെങ്കിൽ പിന്നെ എന്തിനാ അതിനെ മുറിക്കുന്നത്". ഇത്രയും പറഞ്ഞുകൊണ്ട് അയാൾ തിരിച്ചുപോയി. മീനൂട്ടി സന്തോഷത്തോടെ സ്കൂളിലേക്ക് പോയി.
|