ഒരു കൊറോണക്കാലത്ത് വഴിയിറമ്പിൽവച്ചു നീയെന്നിൽ പൂത്തു. മാസ്കിനുള്ളിൽ നാം പരസ്പരം ചിരിച്ചു. കോവിഡ് 19 കാലാടനം ചെയ്തതിന്റെ പിറ്റേന്ന്,..... ഒരു ചുംബനപ്പൂകൊണ്ടു് ഉടമ്പടി ഒപ്പിടാമെന്ന , ഉറപ്പിൻമേൽ നാം - പ്രണയപതാക കുത്തിവച്ചു. വൈറസുകൾ രാജ്യംവിട്ട ; രാത്രിവെളുക്കുവോളം ദൈവത്തിന്റെ സൈന്യാധിപൻമാർ റൂട്ട് മാർച്ച് നടത്തി. പുലരുമ്പോൾ ഞാൻ ഖബറിസ്ഥാനിലും നീ ഇന്ത്യയിലുമായിരുന്നു. നമുക്കിടയിൽ അദൃശ്യമായ മതിലിൽ അപ്പോഴും പാറിക്കളിക്കുന്നുണ്ടായിരുന്നു നാം കുത്തിവച്ച പ്രണയപതാക.
അതിൽ തുന്നിവച്ച വരികൾ , അക്ഷരം കൂട്ടിവായിക്കാനറിയാതെ അവർ ,ദൈവത്തിന്റെ സൈന്യാധിപർ അന്ധതയിൽ അഭിരമിച്ചു
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത