ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

രോഗപ്രതിരോധം


കൊറോണ വൈറസ് അഥവാ കോവിഡ്-19എന്നു കേൾക്കുമ്പോൾതന്നെ നമ്മൾ പേടിച്ചുവിറക്കുന്നു.അതിവേഗം ഓടിക്കൊണ്ടിരിക്കുന്നലോകത്തെഒരുവൈറസ് ഒറ്റയടിക്ക് നിശ്ചലമാക്കിയിരിക്കുന്നു.വലിയവനെന്ന് അഹങ്കരിച്ച മനുഷ്യന്റെഎല്ലാപദ്ധതികളും കൺമുന്നിൽ തകർന്നു പോയിരിക്കുന്നു. ചൈനയിലെ വുഹാനിൽ നിന്നാണ് കൊറോണ വൈറസ് എന്ന മഹാമാരിയുടെ തുടക്കം.ഇങ്ങോട്ടൊന്നുംവരില്ലെന്ന് നമ്മൾ ആശ്വസിച്ചു.പക്ഷേ ഇന്ന് ലോകത്തിലെ എല്ലാമുക്കിലും മൂലയിലും കൊറോണ തന്റെ വല വീശിയിരിക്കുന്നു. ശരിയായ മുൻകരുതൽ എടുത്താൽ കൊറോണ പകരില്ലെന്ന് നിശ്ചയം.കൈകൾ കൂടെകൂടെ സോപ്പിട്ട് കഴുകണം.സോപ്പിന് ഈ വൈറസിനെ നശിപ്പിക്കാനുള്ള കഴിവുണ്ട്.തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലകൊണ്ട് മൂക്കും വായും മൂടണം.സ്രവങ്ങളിലൂടെയും രോഗങ്ങൾ പകരാനുള്ള സാധ്യത ഉണ്ട്.പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കണം.സാമൂഹികമായ അകലം പാലിക്കണം.രോഗവ്യാപനം തടയുന്നതിനു വേണ്ടി രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു.എല്ലാവരും വീട്ടിൽതന്നെ കഴിയണം. എല്ലാസ്ഥാപനങ്ങളും അടച്ചിട്ടു.ഗതാഗതം പൂർണ്ണമായും നിർത്തി.വിദേശങ്ങളിൽ നിന്നും വരുന്നവരെപ്രത്യേകം നിരീക്ഷണത്തിലാക്കി.എല്ലാ നിർദ്ദേശങ്ങളും അനുസരിച്ച് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം.പേടിയല്ല ജാഗ്രതയാണ് വേണ്ടത്.പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്യുന്നതിന്റെഫലമായിട്ടാണ് ഇങ്ങനെയുള്ള രോഗങ്ങൾ ഉണ്ടാവുന്നത്.എത്രയും വേഗംഈ ഇരുട്ട് മാറി പുതിയ പ്രകാശത്തിലേക്ക് പുതിയ മനസ്സുമായി കടന്നു ചെല്ലാൻ വഴിയൊരുങ്ങട്ടെ.നമ്മൾ പൂർവ്വസ്ഥിതിയിലായാലും ഇന്നത്തെ ഈ ജീവിതചര്യ ഓർമ്മയിലുണ്ടാവണം


ലക്ഷ്മിനന്ദ.കെ.പി
3 A ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം