ഗവ.എച്ച് .എസ്.എസ്.മണത്തണ/അക്ഷരവൃക്ഷം/ ബ്രേക്ക് ദ ചെയിൻ

20:42, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14042 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബ്രേക്ക് ദ ചെയിൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബ്രേക്ക് ദ ചെയിൻ

നമ്മുടെ ഇന്നത്തെ അത്യാധുനിക ശാസ്ത്ര സാങ്കേതിക ലോകത്ത് ജനം പോഷകാഹാരത്തിനും ദാഹജലത്തിനും എന്തിനേറെ പറയണം ശുദ്ധവായുവിനും വേണ്ടി നെട്ടോട്ടമോടുകയാണ് . ഇന്ന് AD 2020, ശാസ്ത്രം അതിന്റെ ഉന്നതികൾ ഓരോന്നോരോന്നായി വെട്ടിപ്പിടിക്കുമ്പോഴും കീഴടക്കി എന്ന് വിശ്വസിക്കുമ്പോഴും അതിനായി അവകാശപ്പെടുമ്പോഴും അത് എവിടെയും എത്തിയിട്ടില്ല എന്ന് പ്രകൃതി തെളിയിച്ച കാലം. ഒരു മഹാമാരിയുടെ കാലം.നമ്മുടെ ലോകത്തെ ഇന്ന് അത് നിസ്സഹായതയുടെ മാസ്കുകൾ അണിയിക്കുകയാണ്‌ , കോവിഡ്-19 എന്ന മഹാമാരി. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇത് കേവലം ഒരു പ്രോട്ടീൻ കോട്ട് മാത്രമുള്ള ഒരു വൈറസ്സാണ്. ജനതികശാസ്ത്രജ്ഞരെ സംബന്ധിച്ച് വൈറസ്സിന് ഒരു DNA -യോ മറ്റ് ജനിതക സ്വഭാവ ഗുണങ്ങളോ ഒന്നും തന്നെയില്ല.എന്നിട്ടും ഇന്ന് അത്‌ ലോകത്തെ രണ്ടര ലക്ഷത്തിലധികം പേരുടെ ജീവൻ കവർന്നിരിക്കുന്നു. 2019 ഡിസംബർ 31. ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ ഒരു മാർക്കറ്റിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. തുടക്കത്തിൽ ആരോഗ്യ പ്രവർത്തകരെ കമ്പിളിപ്പിക്കാൻ ഇവനായി. ഒരു പക്ഷേ അതായിക്കും ഈ വില്ലന്റെ വിജയവും.ആദ്യം ചുമയും പനിയും ഒരു തൊണ്ടവേദനയും. പിന്നിട് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടും ഉണ്ടായി അവസാനം മനുഷ്യൻ മണത്തിന് കീഴ്പ്പെടുന്നു.മനുഷ്യ ശരീരത്തിലെ ശ്വാസകോശത്തിന്റെ അഗ്രത്തിലുളള ആൽവിയോളുകളിലാണ് ഓക്സിജനും കാർബൺ ഡൈ ഓക്സൈഡും വേർതിരിക്കപ്പെടുന്നത്.ഈ വൈറസ് ഈ പ്രക്രിയയ്ക്ക് തടസ്സം സൃഷ്ടിക്കുന്നു. അങ്ങനെ രക്തം കോശങ്ങളിൽ എത്താതാവുകയും അത് മരണത്തിന് കാരണമാവുകയും ചെയ്യുന്നു.തുടക്കത്തിൽ ചൈനീസ് ഗവണ്മന്റിന്റെ നിസ്സാരവൽക്കരണവും ശരിയായ നിർദേശം നൽകാൻ വൈകിയതുമാണ് ഇന്ന് ഈ രോഗം 200-ൽപ്പരം രാജ്യങ്ങളിലേക്ക് വ്യാപിക്കാൻ കാരണമായത്. എന്നിരുന്നാലും കേരളത്തിലെ ആരാഗ്യരംഗത്തുള്ള നൂതന ചികിത്സ രീതികൾ മറ്റു രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും അപക്ഷിച്ച് ബഹു ദൂരം മുന്നിലാണ്. ദൈവത്തിന്റെ സ്വന്തം മാലഖമാരായ നേഴ്സുമാരുടെ സ്തുത്യാർഹമായ സേവനം കാൊറോണ വൈറസിന്റെ സമൂഹ വ്യാപന നിരക്ക് കുറക്കാൻ സഹായകരമാവുന്നുണ്ട്. ഇതുകൊണ്ടുതന്നെ ലോകത്തിനു പോലും മാത്യകയായി മാറിയിരിക്കുകയാണ് കേരളം. ഈ പ്രവർത്തനങ്ങൾക്ക് ഓരോ ദിവസവും നമുക്ക് മാർഗനിർദേശങ്ങൾ നൽകുന്ന മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും ഈ അവസരത്തിൽ ഓർമിക്കുകയും ആദരിക്കുകയും ചെയ്യുന്നു . ആരോഗ്യപ്രവർത്തകരോടൊപ്പം തന്നെ ക്രമസമാധാന പാലകരായ പോലീസുകാരുടെ സേവനവും അവിസ്മരണീയമാണ് . നമ്മൾ നേരിട്ടു കൊണ്ടിരിക്കുന്ന ഒരു നീണ്ട ലോക്ക് ഡൗൺ കാലം തന്റെ കുടുംബത്തെ പോലും ഉപക്ഷിച്ചു സേവനം അനുഷ്ഠിക്കുന്ന ആരാഗ്യ മേഖലയിലെ ജീവനക്കാരും മററു നിയമപാലകരും കുട്ടികളായ ഞങ്ങൾക്ക് ഒരു പ്രചോദനമാണ്. ഈ വൈറസ്സിനെ തുരത്തുവാൻ വ്യക്തി ശുചിത്വം നിർബന്ധമാണ്. നമ്മുക്ക് വേണ്ട നിർദേശങ്ങൾ ആരോഗ്യ വകുപ്പിൽൽ നിന്ന് ലഭിച്ചിട്ടുണ്ട്.അവയിൽ നിർബന്ധമായും പാലിക്കേണ്ടവ താഴെ പറയുന്നു.

  • Handwash/Sanitizer ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക.
  • സാമുഹിക അകലം പാലിക്കുക.
  • പൊതു സ്ഥലങ്ങളിൽ മാസ്ക്ക് ഉപയോഗിക്കുക.
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ മറയ്ക്കുക
  • വ്യക്തി ശുചിത്വം പാലിക്കുക.
ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ ക്യത്യമായും നിർബന്ധമായും പാലിച്ചാൽ മാത്രമേ " Break The Chain " എന്ന ആശയം ഫലവത്താക്കാൻ സാധ്യമാവുകയുള്ളൂ.

ദേവനന്ദ പി എസ്
10 A ജി എച്ച് എസ് എസ് മണത്തണ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം