എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/ശുചിത്വം

19:40, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

പ്രവീണിന്റെ വീട് സ്കൂളിൽനിന്ന് ദൂരെയൊന്നും അല്ല. ഒരു ദിവസം വൈകുന്നേരം സ്കൂൾ വിട്ട് പ്രവീൺ വീട്ടിൽ എത്തിയില്ല. അവന്റെ അമ്മയ്ക്ക് പേടി തോന്നി അമ്മ അവനെ അന്വേഷിച്ചു റോഡിലേക്കിറങ്ങി റോഡിൽ മറ്റു കുട്ടികൾ ഒന്നും ഉണ്ടായിരുന്നില്ല, കുറച്ചകലെ അവന്റെ തന്നെ ക്ലാസ്സിൽ പഠിക്കുന്ന ജമാലിൻ്റെ വീട്ടിൽ പോയി. ജമാലിനോട് പ്രവീണിനെ കുറിച്ച് അന്വേഷിച്ചു. വൈകുന്നേരം സ്കൂൾ വിട്ടപ്പോൾ എല്ലാ കുട്ടികളും വീട്ടിൽ പോയപ്പോൾ അവൻ ക്ലാസ്സിൽ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു ജമാലിൻ്റെ മറുപടി.

ഇത് കേട്ടപ്പോൾ പ്രവീണിൻ്റെ അമ്മയുടെ പേടി വർധിച്ചു. എന്റെ മോനെവിടെപ്പോയി ഈശ്വരാ???? അവർ കരഞ്ഞുകൊണ്ട് സ്കൂളിലേക്ക് ഓടി.

സ്കൂളിലെത്തിയ അമ്മ കണ്ടത് സ്കൂൾ മുറ്റവും പരിസരവും വൃത്തിയാക്കുന്ന പ്രവീണി നെ യാണ്. വിഷമത്തോടെ ഓടിവന്ന അമ്മയെ കണ്ടപ്പോൾ വീട്ടിൽ ചെല്ലാൻ വൈകിയതിൽ കുറ്റബോധം തോന്നിയെങ്കിലും അവൻ പറഞ്ഞു . ഈ മാലിന്യങ്ങൾ ഇവിടെ കിടന്നാൽ കൊറോണ പോലുള്ള പകർച്ചവ്യാധികളിൽ നിന്നും നാം എങ്ങനെ രക്ഷപ്പെടും??

സ്വന്തം മോന്റെ പ്രവർത്തിയിൽ അമ്മക്ക് അഭിമാനം തോന്നി. അങ്ങനെ ഓരോ വിദ്യാർഥികളും അവരുടെ വീടും സ്കൂളും കാത്തു സൂക്ഷിച്ചാൽ എല്ലാ പകർച്ചവ്യാധികൾ ഓടും നമ്മക്ക് ഗുഡ്ബൈ പറയാം.

അംന നൗർ
2 B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ