എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ അവധിക്കാലം
അതിജീവനത്തിന്റെ അവധിക്കാലം പുഞ്ചിരി കൊണ്ടാണ് ആ പ്രഭാതവും എന്നെ വിളിച്ചുണർത്തിയത് വളരെയധികം ആഹ്ലാദത്തോടെയാണ് അന്നും സ്‍ക്കൂളിലേക്ക് പുറപ്പെട്ടത്. സ്‍കൂളിൽ എത്തിയാൽ പിന്നെ ആഘോഷമായി കൂട്ടുകാരുടെയും ടീച്ചറുടെയും കൂടെയുള്ള ഓരോ നിമിഷവും അതിമനോഹരമാണ്. എന്നാൽ പരീക്ഷയില്ലാതെ സ്‍കൂൾ അടയ്ക്കുന്നു എന്നറിഞ്ഞപ്പോഴാണ് ടി.വി.യിലും പത്രത്തിലും വായിച്ചും കേട്ടും അറിഞ്ഞ കൊറോണ വൈറസ് എത്രത്തോളം ഭീകരനാണെന്ന് ഞാൻ ചിന്തിച്ചത്. കൂട്ടുകാരോട് യാത്ര പറയാൻ പോലും പറ്റാതെ വീട്ടിലെത്തിയപ്പോൾ വളരെയധികം വിഷമം തോന്നി. വീട്ടിൽ തന്നെ ഒതുങ്ങി കൂടിയ ആദ്യത്തെ അവധിക്കാലം. വളരെയധികം വേദനിപ്പിക്കുന്ന മരണവാർത്തകളും, രോഗ നിർണയ കണക്കുകളും ലോക്ഡൗൺ കാലവും എല്ലാം കൂടുതൽ വിഷമത്തിലാക്കി. നാടിന്റെ അവസ്ഥയും സാധാരണക്കാരുടെ ദുരിതങ്ങളും എല്ലാം വാർത്തകളിലൂടെ മനസ്സിലാക്കി. എല്ലാം കോവിഡ്-19 എന്ന ഈ മഹാമാരിയെ തുരത്താനാണെന്ന് ചിന്തിക്കുമ്പോൾ വളരെയധികം ആശ്വാസമുണ്ട്. ലോകത്ത് നിന്ന് തന്നെ കോവിഡ്-19 എന്നഈ വൈറസ് രോഗത്തെ തുടച്ചു നീക്കാൻ കഴിയുമെങ്കിൽ എത്ര വിജയകരമായ അവധിക്കാലവും സന്തോഷത്തോടെ ഞങ്ങൾ വീട്ടിലിരിക്കും. കൊറോണക്കെതിരെ ഒറ്റക്കെട്ടായി ഈ പ്രതിസന്ധി എത്രയും വേഗം മറികടക്കുമെന്നുള്ള പ്രതീക്ഷയോടെ...
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |