സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം/അക്ഷരവൃക്ഷം/കൊറോണവയറസ്

കൊറോണവയറസ്
<essay>

കൊറോണ,  കോവിഡ് 19 എന്ന വയറസ് ആദ്യമായി കണ്ടുപിടിച്ചത് ചൈനയിലെ വുഹാനിലാണ്.  മുഖ്യമായും ശ്വാസനാളിയെ ആണ് കൊറോണ വൈറസ് ബാധിക്കുക. ജലദോഷവും,  ന്യുമോണിയയും,  ശ്വാസതടസ്സവും,  ആണ്  കൊറോണ യുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്,  ന്യൂമോണിയ, വൃക്കസ്തംഭനം, എന്നിവ ഉണ്ടാകും. മരണം വരെ സംഭവിക്കാം.  സാധാരണയായി മൃഗങ്ങൾക്കിടയിൽ കണ്ടുവരുന്ന വൈറസിന്റെ വലിയ കൂട്ടമാണ് കൊറോണ. വയറസ് ബാധിക്കുന്നതും തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ്. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും രോഗലക്ഷണങ്ങളിൽ പെടുന്നവയാണ്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും ആണ് രോഗം പകരാൻ സാധ്യത. കോവിഡ് 19 എന്ന വൈറസിനെ നിയന്ത്രിക്കാൻ കൈകൾ സോപ്പുപയോഗിച്ചോ,  ഹാൻഡ് വാഷ് ഉപയോഗിച്ചോ നന്നായി 20 സെക്കൻഡ് നേരം കഴുകുക. ഓരോ മണിക്കൂർ ഇടവിട്ട് കൈകൾ നന്നായി വൃത്തിയാക്കുക. തുമ്മുമ്പോഴും,  ചുമയ്ക്കുമ്പോഴും വായയും മൂക്കും , ടവ്വൽ കൊണ്ടോ, കൈമുട്ടു കൊണ്ടോ മറച്ചു പിടിക്കുക. പനിയും,  ജലദോഷവും,  മറ്റു രോഗലക്ഷണങ്ങളും ഉള്ള ആളുകളുമായി സമ്പർക്കം ഒഴിവാക്കുക. മത്സ്യം മാംസം മുട്ട തുടങ്ങിയവ നന്നായി വേവിച്ച് ഉപയോഗിക്കുക. നമുക്ക് ശക്തമായി കരുതലോടെ കൊറോണയെ നേരിടാം.stay home, stay safe 

</essay>
Arun dev Siji 
 Std 4A സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം
കാഞ്ഞിരപ്പള്ളി ഉപജില്ല
കാഞ്ഞിരപ്പള്ളി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം