സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി(ലേഖനം)

16:21, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

പ്രകൃതി എത്ര മനോഹാരിയാണ്. പലതരം ജീവജാലങ്ങളും സസ്യങ്ങളുമാണ് നമ്മുക്ക് ചുറ്റും ഉള്ളത്. സസ്യങ്ങളും ജീവജാലങ്ങളും ഒരേ തരമാണെന്നു കരുതുക. എങ്കിൽ അതു എത്ര വിരസമായിരിക്കും. സസ്യലോകത്തെയും ജന്തുലോകത്തെയും വൈവിദ്ധ്യം തന്നെ അല്ലേ പ്രകൃതി സൗന്ദര്യത്തിന്റെ രഹസ്യവും. *പ്രകൃതിയും മനുഷ്യനും ഈശ്വരചൈതന്യവും സമ്മേളിക്കുന്ന ഒരു അവസ്ഥയിലാണ് ജീവിതം മംഗള പൂർണമായി തീരുന്നത് എന്ന് ഭാരതീയ ദർശനം പഠിപ്പിക്കുന്നു. അതിനാൽ നാം പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും മറ്റും കാത്തുസൂക്ഷിക്കേണ്ടത് വളരെ ആവശ്യം ആണ്. എന്നാൽ സാമൂഹ്യജീവിയായ മനുഷ്യൻ ഭൂമിയുടെ സന്തുലനാവസ്ഥക്കു കോട്ടം വരുത്തുകയും ഇന്ന് അനുഭവിക്കുന്ന ദുരിത കയങ്ങളിലേക്കു മനുഷ്യ രാശിയെ തള്ളിവിടുകയും ചെയുന്നു. പരിസ്ഥിക്കു കോട്ടം വരുത്തുന്ന ഏതു കാര്യങ്ങൾ മനുഷ്യൻ ചെയ്തിട്ടുണ്ടെങ്കിലും അതിന് വലിയ തിരിച്ചടികൾ നമ്മൾ ഏറ്റുവാങ്ങുകയും ചെയുന്നുണ്ട്. വ്യവസായവും വികസനവും സ്വാർത്ഥത നിറഞ്ഞ ആസൂത്രണങ്ങളിലെ കുഴപ്പങ്ങളും കൊണ്ട് നമ്മുടെ പരിസരം മലിനമായി കൊണ്ടിരിക്കുന്നു. ഭൂമിയും ആകാശവും സമുദ്രവുമെല്ലാം ഇങ്ങനെ മനുഷ്യൻ മലിനമാക്കുന്നു. *പരിസ്ഥിതി മലിനീകരണത്തിന്റെ ഏറ്റവും നല്ല തെളിവാണ് അന്തരീക്ഷ മലിനീകരണം. ഫാക്ടറികളും, വാഹനങ്ങളും പുറപ്പെടുവിക്കുന്ന വിഷപ്പുക നമ്മുടെ അന്തരീക്ഷത്തെ സദാ മലിനമാക്കി കൊണ്ടിരിക്കുന്നു. ഇതു അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സിഡേന്റെ അളവ് കൂട്ടുന്നു. ഇതിന്റെ ഫലമായി അന്തരീക്ഷത്തിലെ ചൂട് കൂടുന്നു. ക്രെമേണ ഇതു മഴയെ വിപരീതമായി സ്വാധിനിക്കുന്നു. അപകടകരമായ അൾട്ര വയലറ്റ് വികിരണങ്ങളിൽ നിന്നു നമ്മെ രക്ഷിക്കുന്ന ഓസോൺ പടലത്തിൽ സുഷിരങ്ങൾ ഉണ്ടാകാൻ അന്തരീക്ഷ മലിനീകരണം കാരണം ആകുന്നു.*ജീവൻ നിലനിർത്തുന്നതിന്ന് വായുവെന്നപോലെ തന്നെ ആവശ്യം ആണ് വെള്ളവും. എന്നാൽ ശുദ്ധ ജലം ഇന്ന് ഒരു സങ്കല്പമായ് മാറി കൊണ്ടിരിക്കുകയാണ്. വ്യവസായശാലകളിൽ നിന്നും പുറത്തു വിടുന്ന മാലിന്യങ്ങളും, പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്നതും നദികളെയും, സമുദ്രത്തെയും വിഷമയമാക്കുന്നു. അപകടകാരികളായ മെർക്കുറി, കാഡ്മിയം, തുടങ്ങിയവ ജലത്തിൽ ലയിച്ചു ചേരുന്നു. ജലമലിനീകരണത്തിന്റെ തെളിവുകളായി ഗംഗയും, യമുനയും, പെരിയാറും, ചാലിയാറും മാറി കഴിഞ്ഞു. ഇതുമൂലം കോളറ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ വ്യാപകമായിട്ടുണ്ട്. ജലമലിനീകരണം നമ്മുടെ മൽസ്യസമ്പത്തിനേയും സാരമായി ബാധിച്ചിട്ടുണ്ട്. കൃഷിയിടങ്ങൾ നികത്തി വീട് വയ്ക്കുന്നത് ജലസ്രോതസ്സിനെ തടസ്സപ്പെടുത്തുന്നു. *വനനശീകരണം ആണ് പരിസ്ഥിതിയെ നാശത്തിലേക്കു തള്ളി വിടുന്ന മറ്റൊരു വിപത്തു. വനനശീകരണം സൃഷ്‌ടിക്കുന്ന മണ്ണൊലിപ്പ് കൃഷിയെ സാരമായി ബാധിക്കുന്നു. അമിതമായ വനനശീകരണം പരിസ്ഥിയുടെ സന്തുലനാവസ്ഥയെയും തകർക്കുന്നു. ശബ്ദമലിനീകരണവും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. ഉച്ചഭാഷിണികളും, വാഹനങ്ങളും, യന്ത്രങ്ങളും നമ്മുക്ക് ചുറ്റും സദാ ശബ്ദം പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്നു. അമിതശബ്ദം തലച്ചോറിന്റെ നേരായ പ്രവർത്തനത്തെയും കേൾവി ശക്തിയെയും ബാധിക്കുന്നു. ഇത്തരത്തിൽ ചുറ്റുപാടിനെ സർവത്ര വിഷമയവും അപകടകരമാം വിധം മലിനമാക്കിയിരിക്കുകയാണ് മനുഷ്യർ. വികസനത്തിലേക്കുള്ള മനുഷ്യന്റെ കുതിപ്പിനിടയിലെ ഒരു പിഴവാണ് ഇത്. പക്ഷേ ഇതുയർത്തുന്ന ഭീഷണി മാരകമാണെന്ന കാര്യം വിസ്മരിക്കാൻ പാടില്ല. അടുത്ത തലമുറയെയും ഇത് ബാധിക്കുമെന്ന് നാം ഓർക്കണം.*ജൂൺ 5 പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി ഉയർന്നു വന്നിരിക്കുന്ന പുതിയ സംരംഭങ്ങളോടും നിയമങ്ങളോടും സഹകരിച്ചുകൊണ്ട് നമ്മുടെ പരിസ്ഥിയെ സംരക്ഷിക്കാം.

Melvin Binosh
6 G സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം