ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കേരള മാതൃക

15:37, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരള മാതൃക | color= 2 }} <center> <poem> കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരള മാതൃക

  
കൊറോണയെന്നൊരു വൈറസ് രോഗം
പടർന്നുവല്ലോ നമ്മുടെ നാട്ടിൽ
മരുന്നില്ലല്ലോ ഇതിനെ തടയാൻ
പാലിക്കേണം കരുതലുകൾ
വുഹാനിൽ നിന്നു പുറത്തേക്കായി
പടർന്നു കേറി ലോകത്താകെ
കൈകൾ കഴുകീം മാസ്ക് ധരിച്ചും
തടയാൻ കഴിയും കോവിഡിനെ
പാലിച്ചീടാം അകലം നമ്മൾ
ഓരോരുത്തരുമായിട്ട്
മരണമടഞ്ഞു ലക്ഷങ്ങൾ
ഭയന്നു വിറച്ചു നാടാകെ
പൊരുതി നമ്മൾ ഇന്ത്യക്കാർ
വൈറസിനെ തുരത്താനായ്
ലക്‌ഷ്യം നമ്മൾ നേടീടും
പേടിച്ചോടും ഈ വൈറസ്
നമ്മുടെ നാട് കേരള നാട്
മാതൃകയായി ലോകത്താകെ
പ്രതിരോധം നാം തീർത്തല്ലോ
മഹാമാരിയെ തീർത്തീടാൻ
വിജയിച്ചീടും നമ്മുടെ നാട്
പേടിച്ചോടും ഈ രോഗം ...

NEHA SUNIL
3 C ജിഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത