സാൻതോം എച്ച്.എസ്. കണമല/അക്ഷരവൃക്ഷം/നന്മമരം
നന്മമരം
ആകാശത്തിലെ നക്ഷത്രങ്ങളിൽ ഒന്ന് എന്നെ നോക്കി കണ്ണ് ചിമ്മുന്നില്ലേ? ഉവ്വ്. എത്ര പെട്ടെന്നാണ് എല്ലാം കഴിഞ്ഞുപോയത് . അമ്മ എനിക്കെല്ലാമായിരുന്നു എന്റെ സ്വന്തം എന്ന് പറയാൻ ആകെ അവകാശം ഉള്ളത്. ഇപ്പോൾ ഈ വലിയ വീട്ടിൽ ഞാൻ ഒറ്റയ്ക്കാണ്. എനിക്ക് ശ്വാസം മുട്ടുന്നത് പോലെ അനുഭവപ്പെടുന്നു. ഇടയ്ക്ക് അമ്മയുടെ സ്വരം ഈ വീടിന്റെ ഭിത്തികളിൽ മറ്റൊലി കൊള്ളും പോലെ... അമ്മയുടെ മുറി തീർത്തും ഭയാനകപ്പെടുത്തുന്ന രീതിയിൽ ഒഴിഞ്ഞുകിടന്നു. പ്രിയപ്പെട്ട പുസ്തകങ്ങളും കണ്ണടയും അനാഥമായി കിടന്നു....ഈ ഞാനും. അമ്മയുടെ പഴയ സ്റ്റെതസ്കോപ്പിലേക്ക് നോക്കുവാൻ പോലും ഭയം തോന്നി.ഇനി അവ എടുക്കുവാനോ ഉപയോഗിക്കുവാനോ അമ്മയില്ലല്ലോ. അവസാനമായി ഒരു നോക്ക് കാണാൻ പോലും സാധിച്ചില്ല ആ അന്ത്യമഞ്ചത്തിനു മേൽ ഒരു പിടി മണ്ണ് വാരിയിടാൻ പോലും കഴിഞ്ഞില്ല.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |