എ.എം.എൽ.പി.സ്കൂൾ ഒമാച്ചപുഴ/അക്ഷരവൃക്ഷം/കൊറോണ

13:36, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


 (ക്ഷണിക്കാതെ വന്ന അതിഥി ഇവൻ, കൊറോണ)
(നഗ്നനേത്രങ്ങളാൽ ദർശനം അസാധ്യം എങ്കിലും)
 (കീഴ്പ്പെടുത്തി.. ആധിപത്യ രാജ്യങ്ങളെ)
 (ധനിക ദരിദ്ര ഭേദമന്യേ കാർന്നു തിന്നു മാനവരെ..)
(ലോകത്തിന് പല പാഠങ്ങളും നൽകിയ അവൻ )
 (ചേർന്നു നിൽക്കണം എന്ന് പറഞ്ഞവരെ )
 (അകറ്റി നിർത്തിയ വിഷാണു)
കൈകൾ പതപ്പിച്ചും മുഖാവരണം അണിഞ്ഞും)
(തുരത്തണം നമുക്ക് ഈ മഹാമാരിയെ)
(നല്ല നാളേക്കായി നാടും നഗരവും കാണാൻ ഇറങ്ങാതെ)
 (വീട്ടിലിരുന്ന് പൊരുതേണം..)
(പള്ളിക്കൂടത്തിന്റെയും പള്ളി അമ്പലങ്ങളുടെയും )
(വാതിൽ തുറക്കാനായി,)
( നാം വാതിലടച്ചു വീട്ടിൽ ഇരുന്നീടേണം... )
 

ബറക്ക ഹയ
4 എ.എം.എൽ.പി.സ്കൂൾ ഒമാച്ചപുഴ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത