ഒടുക്കുവാൻ തൊടുക്കണം കുരുത്തോരീ കൊറോണയെന്ന- മാരിയെ.... കടക്കണം നമുക്കിനി നടുക്കിടുമീ- വിപത്തിനെ ഉയർത്തണം നമുക്കിനി തളർന്ന മർത്യ- ജീവനെ... ശ്രവിക്കണം നിയമ പാലരേ ... ഗമിക്കണം നമുക്കിനി ഒരുമയോട് സോദരേ മാസ്കുകൾ നമുക്കൊരു കവചമായി മാറണം സോപ്പും സാനിറ്റൈസറും പരിചയാക്കി മാറ്റണം പുറത്തുപോയി വന്നുടൻ അംഗശുദ്ധി വരുത്തണം തകർത്തിടാം തുരത്തിടാം കൊറോണ തൻ അണുക്കളെ