11:28, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കാലം | color=3 }} <center> <poem> പ്രപഞ്ചമുഖത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രപഞ്ചമുഖത്തേറെ കോലമെഴുതി -
കാലം;വികൃതികളങ്ങനെ കാട്ടി വളർന്നു
അതിശയകൂട്ടുകളൊക്കെ കൂട്ടി,
കോലം - കുത്തിത്തീരാനായപ്പോൾ..
ബുദ്ധിയും ശക്തിയുമൊക്കെ കൂട്ടിച്ചേർത്തു -
കലക്കിയ ചായം കൊണ്ടൊരു ചിത്രം തീർത്തു
മന്നിലെ മാനവനെന്നു പേരും നൽകി,
കാലം; മുന്നിൽ നിന്നു നയിച്ചു
ബുദ്ധിയുദിച്ചു - ചിന്തയുണർന്നു
മാനവനദിശയം കാട്ടി.........
പിന്നെയും വളർന്നവൻ, കാല;
കടിഞ്ഞാണുകളൊക്കെയറുത്തു
കോപം കൊണ്ടു ജ്വലിച്ചു കാലം;
പിന്നെ പ്രപഞ്ചമിളെക്കിയാടി.........
മഹാമാരികൾ വാരിത്തൂകി ....... കാലം;
മാനവക്കോലമഴിക്കാൻ
വസൂരിയായും
കോളറ യായും
അങ്ങിനെ പല പലതായും
കാലം നൽകിയ മാരികളൊക്കെയും
ചെറുത്തൂ മനുഷ്യൻ സഹനത്താൽ
ഇപ്പഴും നാമും കാലവുമായൊരു -
ചെറു, ചങ്ങാത്തപ്പിണക്കം
ചെറുക്കാം നമുക്കൊന്നി-
ച്ചൊരുമിച്ചൊന്നായ് ചെറുക്കാം
കോർക്കാം കൈകൾ കോർക്കാം
അകലത്തിലരികയായ് കോർക്കാം കൈകൾ
സൗഹൃദ അകലം തീർത്തു ജയിക്കാം
നമുക്കീ വ്യാധിയെ തോൽപ്പിക്കാം
കാലം കണ്ടു ചിരിക്കും
തന്നുടെ സൃഷ്ടിയെ മാനിക്കും
അനുഗ്രഹം നൽകി സ്നേഹ-
പ്പെരുമഴ തീർക്കും........
പെരുമഴ തീർക്കും