ചാല പടിഞ്ഞാറേക്കര എൽ പി എസ്/അക്ഷരവൃക്ഷം/ഡയറി

11:06, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഡയറി


ഡയറി

മാർച്ച് 11 ബുധൻ ഇന്ന് പതിവിലും വിപരീതമായി അല്പം വൈകിയാണ് എഴുന്നേറ്റത്.കാരണം ചൈനയിൽ പുറപ്പെട്ട വൈറസിന്റെ ഭീകരത.സന്തോഷവും സങ്കടവും ഒരുപോലെ മനസ്സിൽ മിന്നിമറ‍ഞ്ഞ നിമിഷമായിരുന്നു.എന്നാൽ സ‍ങ്കടത്തിനായിരുന്നു മുൻതൂക്കം.നഷ്ടസ്വപ്ന‍ങ്ങളുടെ തുലാസിൽ യാത്രയയപ്പും കൂടിപ്പിരിയലും വാർഷികാഘോഷവും സമ്മാനം വാങ്ങലും ഒക്കെ കണക്കു തെറ്റിച്ചു . ചിന്തയും സങ്കടവും ഇഴചേർന്ന ഇന്ന് ദുഃഖംകൊണ്ട് ഉറങ്ങി.രാത്രിയുടെ ഇരുണ്ട യാമത്തിൽ എന്റെ സ്കൂൾ, ചങ്ങാതിമാർ, അധ്യാപകർ അങ്ങനെ........


മാർച്ച് 21ശനി അമ്മയുടെ വിളികേട്ടുണർന്ന ഞാൻ പത്രത്തിൽ കണ്ട വാർത്ത ഞെട്ടിക്കുന്നതായിരുന്നു.കേരളത്തിലും കൊറോണ വൈറസ് എത്തിയിരിക്കുന്നു. ഞാൻ വളരെ ഭയചകിതയായി കുട്ടികളും വൃദ്ധരുമാണ് കൂടുതൽ സൂക്ഷിക്കേണ്ടതെന്നും കേട്ടു.ഇൗ വയറസിനെ തടുക്കാനുള്ള പോം വഴി സാനിറ്റൈസറോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുകി വൃത്തിയാക്കുന്നതായിരുന്നു.‍ഞാനും ഇൗ ശീലം പാലിച്ചു.കൊറോണ കാരണം എന്നെ ഏറെ വിഷമിപ്പിച്ച കാര്യം എന്റെ വിമാനയാത്ര മുടങ്ങിപ്പോയതാണ്.കൂട്ടുകാരോടൊത്ത് കണ്ണാരം പൊത്തി കളിച്ചു.വായിച്ചു മുഴുമിപ്പിക്കാതെ വച്ച നാലുകെട്ട് എന്ന നോവലിന്റെ അവസാന ഭാഗവും വായിച്ചു തീർത്തു.അതിലെ കൊന്തുണ്ണുി നായരുടെ മകൻ അപ്പുണ്ണിയുടെ കഷ്ടതകൾ എന്റെ മനസ്സിനെ വേട്ടയാടി


ഏപ്രിൽ 04 ശനി കൊറോണയ്ക്കെതിരെ മരുന്നു കണ്ടുപിടിക്കുന്നതും നമ്മൾ കൊറോണയെ പിടിച്ചുകെട്ടുന്നതും സ്വപ്നം കണ്ടാണ് ഞാൻ ഉണർന്നത്.തലേ ദിവസം രാത്രി ഞാൻ നിപ്പയെ നാം അതിജീവിച്ചു.നിപ്പയേക്കാൾ ഭീതി പടർത്തിക്കൊണ്ട് കൊറോണ നമ്മുടെ ഭാരതത്തെ മുഴുവൻ വിഴുങ്ങിയിരിക്കുകയാണ്.എന്ന് ഈ മഹാമാരി നമ്മോട് വിടപറയും??


ഏപ്രിൽ 06 തിങ്കൾ ഞാനിന്ന് 7 മണിക്കാണ് എഴുന്നേയറ്റത്.ഇഷ്ട ഭക്ഷണമായ ചപ്പാത്തിയും ഗ്രീൻപീസ് കറിയും കഴിച്ചു.കൊറോണക്കാലം ചിലപ്പോഴൊക്കെ എന്നെ വല്ലാതെ അസ്വസ്ഥയാക്കി."പഴകിയ ഭാരം" എന്ന തലക്കെട്ടോടെ പത്രത്തിൽ വന്ന വാർത്ത വായിച്ചപ്പോൾ എനിക്ക മത്സ്യം കഴിക്കാനേ തോന്നിയില്ല.പക്ഷികൾക്ക് ദാഹനീരിനായി വച്ച പാത്രത്തിൽ ഒരു കുരുവി വന്ന് കുളിച്ചു.


ഏപ്രിൽ 07 ചൊവ്വ അടുത്ത വീട്ടിലെ പൂവൻകോഴിയുടെ കൂവൽ കേട്ട് പതിവ് തെറ്റി നേരത്തെ ഉണർന്നു.എല്ലാവരെയും വിളിച്ചുണർത്തി ബ്ലേക്കി എന്ന് ഓമന പേരിച്ചു വിളിക്കുന്ന എന്റെ പൂച്ചക്കുട്ടി റോ‍ഡിൽ ചത്ത് കിടക്കുന്നു.എനിക്ക് സങ്കടം സഹിക്കാനായില്ല.ഞാൻ പ്രഭാത ഭക്ഷണം കഴിച്ചില്ല.അമ്മ എന്നെ ആശ്വസിപ്പിച്ചു.ഇന്ന് കളിക്കാനും വായിക്കാനും എന്നെ മനസ്സ് അനുവദിച്ചില്ല.രാത്രി ചക്കയും കഞ്ഞിയും കഴിച്ച് സങ്കടത്താൽ ഉറങ്ങി..

തൻമയ .എസ്
v എ ചാല പടിഞ്ഞാറേക്കര എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം