വരിക്കോളി എൽ പി എസ്/അക്ഷരവൃക്ഷം/സങ്കടം പറയാൻ ആരുമില്ലാതെ
സങ്കടം പറയാൻ ആരുമില്ലാതെ
ഞാൻ ഇത് എഴുതുന്നത് വളരെ വിഷമത്തോട് കൂടെയാണ്. നമ്മുടെ ചുറ്റുമുള്ള കിളികളെയും പക്ഷികളേയും കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ചുറ്റുപാടുമുള്ള പൂച്ചകളെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഈ ദുരിത സമയത്ത് അവർക്ക് ആശ്വാസമേകുന്നത് ആരാണ്. മനുഷ്യരെ സഹായിക്കുവാനും അവരുടെ വിഷമങ്ങൾ മനസ്സിലാക്കാനും ഇന്ന് ഒരുപാടാളുകളുണ്ട്. എന്നാൽ നമ്മുടെ ചുറ്റുപാടുമുള്ള പക്ഷിമൃഗാദികൾക്ക് ആരുണ്ട്. അവരുടെ അവസ്ഥ എത്ര ദയനീയമാണ്. അവറ്റകൾക്ക് ഭക്ഷണം കിട്ടിയിട്ട് എത്ര നാളായി ? അവർക്കുമുണ്ടാവും ഒരുപാട് പ്രയാസങ്ങൾ. എന്നാൽ അവർക്ക് അത് നമ്മോട് പറയാൻ നമ്മുടെ ഭാഷ അറിയില്ലല്ലൊ. എങ്കിലും അത് നമ്മൾ കണ്ടറിഞ്ഞ് ചെയ്യണം. നമ്മുടെ ഭക്ഷണത്തിലൊരു ഭാഗം അവർക്ക് നല്കുക. ദാഹിച്ചവശരായ പക്ഷികൾക്ക് ഒരിറ്റ് ജലമെങ്കിലും നല്കാൻ നമ്മൾക്ക് മനസ്സുണ്ടാവണം. നമ്മുടെ വിഷമങ്ങൾക്കിടയിലും അവരെപ്പറ്റി ചിന്തിക്കുക. മനുഷ്യനും പക്ഷികളും മൃഗങ്ങളുമെല്ലാം ഉള്ള നല്ലൊരു നാളെയ്ക്കായ് കൈകോർക്കാം
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |