സർക്കാരു നൽകുന്ന മാർഗനിർദേശങ്ങൾ ഒറ്റ മനസ്സോടെ ഏറ്റെടുത്തീടാം. സത്കർമ്മമായിട്ടതിനെ കരുതി സത്ചിന്തയോടെ പുലരിയെ കണ്ടിടാം. സഹജീവിയോടുള്ള കരുതലിൻ കുളിരുമായ് സാന്ത്വനഹസ്തങ്ങൾ വീശിടാം നാടിനായ്. നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ. അല്പ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ ശിഷ്ടദിനങ്ങൾ നമുക്കാഘോഷമാക്കീടാം.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത