സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/ പരിസ്ഥിതി

22:54, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31043 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

നമ്മൾ ജീവിക്കുന്ന നമ്മുടെ ലോകമാണ് പരിസ്ഥിതി. ആരോഗ്യകരവും, സമാധാന പൂർണമായ ജീവിതത്തിന് സമ്പുഷ്ടമായ, ശുചിത്വമേറിയ ഒരു പരിസ്ഥിതി അനിവാര്യമാണ്. മാനവരാശിക്ക് എന്നും കൈമുതലാകേണ്ടതും മലിനീകരണ രഹിതമായ പരിസ്ഥിതിതന്നെയാണ്. നിർഭാഗ്യവശാൽ നമുക്ക് ഇന്ന് കൈമോശം വന്നുകൊണ്ടിരിക്കുന്നതും ഇവയെല്ലാം തന്നെയാണ്." വിതച്ചതേ കൊയ്യു "എന്ന പഴമൊഴി പോലെ ശുചിത്വമില്ലായ്‌മയിലൂടെ നമ്മൾ നമ്മുടെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതു നമ്മുടെ ഭാവിയെ തന്നെ നശിപ്പിക്കും. നമ്മൾ തന്നെ നമ്മുടെ ചെയ്തികളിലൂടെ നമ്മുടെ ഭാവിതലമുറയെ നാശത്തിലേക്ക് നയിക്കണോ? ചിന്തിക്കണം , നമ്മൾ ചിന്തിച്ചു പ്രവർത്തിക്കണം.

ഈശ്വര സൃഷ്ടിയിൽ ഏറ്റവും മഹത്വമേറിയതും, സൗന്ദര്യമാർന്നതും ബുദ്ധിപരമായതും മാനവസൃഷ്ടിയാണ്. എന്നാൽ അവന്റെ പ്രവർത്തികളാണ് സൗന്ദര്യ സമ്പുഷ്ടമായ ഈ പ്രകൃതിയെ മലിനീകൃതമാക്കിയിരിക്കുന്നത്.

അവന്റെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രകൃതിയെ വെട്ടിമുറിച്ചു, ജലാശയങ്ങളെ മണ്ണിട്ടുമൂടി, കാർഷികമേഖലകളെ അവഗണിച്ചു. ശാസ്ത്ര തലങ്ങളിലും, സാങ്കേതിക തലങ്ങളിലും മനുഷ്യൻ അവന്റെ വ്യക്തിമുദ്ര പതിപ്പിച്ചപ്പോൾ അവനു നഷ്ടമായത് അവന്റെ പ്രകൃതിയെ ആണെന്ന് തിരിച്ചറിയുവാൻ പ്രളയവും, മഹാവ്യാധിയും ഒരു കാരണമായി എന്നുമാത്രം. ജീവിത വിജയത്തിന് ശാസ്ത്രവും സാങ്കേതിക വിദ്യകളും ആവശ്യമാണ്. അവ നേടിയെടുക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ധാരാളം നേട്ടങ്ങൾ ഉണ്ടാക്കി കൊടുക്കുന്നുണ്ട് എന്നതും വസ്തുനിഷ്ഠമായ സത്യമാണ്. എന്നാൽ പ്രകൃതിയെ ബലി കൊടുത്തുകൊണ്ടല്ല നമ്മൾ ഇവയെ വികസിപ്പിക്കേണ്ടത് എന്ന തിരിച്ചറിവ് വേണം ആദ്യം ഉണ്ടാകേണ്ടത്. പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയിൽ നിന്നും തുടങ്ങണം, വ്യക്തിയിൽ നിന്ന് കുടുംബത്തിലേക്കും, കുടുംബങ്ങളിൽ നിന്ന് സമൂഹത്തിലേക്കും അത് വളരണം. അതിനായി നമ്മുക്ക് നമ്മളിൽ നിന്ന് തന്നെ തുടങ്ങാം.

നാം ജലം പാഴാക്കാതിരിക്കുക, ജലം മാത്രമല്ല, ഊർജവും. മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുക. കഴിവതും പുനരുപയോഗിക്കാവുന്നവ ശരിയായ രീതിയിൽ പുനരുപയോഗ്യപരമാക്കുക. പാരമ്പര്യേതര ഊർജസ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മലിനീകരണ നിയന്ത്രണ നിയമങ്ങൾ കർശനമായി പാലിക്കുക. പരിസ്ഥിതി മലിനീകരണം മാനവരാശിയെ കാർന്നുതിന്നുന്ന അർബുദമായി മാറിക്കൊണ്ടിരിക്കുകയാണ്. മരുന്നില്ല വ്യാധിയായി ഇതു മാറുന്നതിനു മുമ്പുതന്നെ പ്രതിരോധത്തിലൂടെ നമ്മൾ അതിജീവിക്കണം. പ്രതിരോധിച്ചു മുന്നോട്ടു നീങ്ങുക. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് സമ്പദ് വ്യവസ്ഥ കെട്ടിപ്പെടുക്കുക...........

അനുപ ബിനീഷ്
10 എ സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം