ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/കഥ-ശുചിത്വം

22:11, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aslamvengara (സംവാദം | സംഭാവനകൾ) (sd)
ശുചിത്വം

ഒരിടത്ത് ഒരു ഗ്രാമത്തിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അനു, സനു എന്നായിരുന്നു അവരുടെ പേര്. അവർ രണ്ടു പേരും ഉറ്റ ചങ്ങാതി മാർ ആയിരുന്നു. അനു നല്ല വൃത്തി ഉള്ളവനും ശുചിത്വം പാലിക്കുന്ന വനും ആയിരുന്നു. എന്നാൽ സനു വൃത്തി ഇല്ലാത്ത വനും ആയിരുന്നു. അനു എപ്പോഴും സനു വിനെ വൃത്തി യോടെ നടക്കാൻ ഉപദേശിക്കു മായിരുന്നു. എന്നാൽ അനുവിന്റെ ഉപദേശം സനുവിന് ഇഷ്ട്ടമല്ലായിരുന്നു. ഒരു ദിവസം അവർ സ്കൂളിൽ പോകുമ്പോൾ വഴിയരികിൽ കെട്ടി ക്കിടക്കുന്ന ചെളി വെള്ളം അവർ കണ്ടു. സനു അത് കണ്ടതും അതിലേക്ക് കല്ലു കൾ എറിയാനും അതിൽ ചവിട്ടാനും തുടങ്ങി. അനു അവനെ എതിർത്തു. പക്ഷെ അവൻ അത് കേട്ടില്ല. അങ്ങനെ ആ ചെളി വെള്ളം അവന്റെ ദേഹത്തു മുഴുവൻ ആയി. അവന്റെ തല മുഴുവൻ നനഞ്ഞു. അടുത്ത ദിവസം അവൻ സ്കൂളിൽ വന്നില്ല. അനു അവന്റെ കാര്യം തിരക്കി.അപ്പോൾ സനു വിന്റെ അമ്മ അവന് പനി ആണെന്ന് പറഞ്ഞു. അടുത്ത ദിവസം പനി മാറിവന്ന സനുവിനോട് അനു പറഞ്ഞു ഞാൻ നിന്നോട് എപ്പോഴും പറയാറില്ലേ വൃത്തിയിൽ നടക്കണമെന്ന്. അതു കേട്ട സനു തന്റെ തെറ്റ് മനസ്സിലാക്കി. അവൻ തല താഴ്ത്തി. പിന്നീട് അവനും ശുചിത്വം പാലിക്കാൻ തുടങ്ങി. അങ്ങനെ നല്ല വ്യക്തി ആയി മാറി.

മുഹമ്മദ് ഫാർസാദ് എം
6 B ജി. വി. എച്ച്. എസ്.എസ്. വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ